പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.-സി. സോണിയ തെരേസ് ഡി. എസ്. ജെ

Share News

നല്ല തണുപ്പും കോരിചൊരിയുന്ന മഴയും വകവയ്ക്കാതെ തുടിക്കുന്ന ഹൃദയത്തോടെ രണ്ട് കിലോമീറ്റർ ദൂരത്തുള്ള പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. 70 ദിവസമായിട്ട് ഫ്രാൻസിസ് പാപ്പ അർപ്പിച്ചിരുന്ന വി. കുർബാന ലൈവിൽ കാണുവാനുള്ള അവസരങ്ങളെ ഉണ്ടായിരുന്നുള്ളു…70 ദിവസം 70 വർഷം പോലെ നീണ്ടതായിരുന്നു… ഇന്നലെ ഇറ്റലിയിലെ പള്ളികളുടെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നപ്പോൾ വി. കുർബാനക്കുവരുന്ന വിശ്വാസികളുടെ എണ്ണവും വർദ്ധിച്ചു… 😇 ഒന്നിടവിട്ടുള്ള ബെഞ്ചുകളിൽ ഈരണ്ടുപേർ എന്ന കണക്കിൽ ഏകദേശം രണ്ട് മീറ്റർ അകലം പരസ്പരം, എല്ലാവർക്കും മാസ്ക് നിർബന്ധം, പള്ളിക്കുളിൽ കടന്നാൽ ഉടൻ കൈകൾ ശുദ്ധീകരിക്കാനുള്ള സംവിധാനം, വി. കുർബാന കൈകളിൽ സ്വീകരിക്കണം, അതും പുരോഹിതൻ ഓരോരുത്തരും നിൽക്കുന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുവന്ന് തരും…☺️ ഇങ്ങനെ നീളുന്നു ഇറ്റലിയിലെ ക്രൈസ്തവ വിശ്വാസികളുടെ പുതിയ ജീവിത ശൈലികൾ. കൊറോണയോടെപ്പം ജീവിക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. ചുറ്റും പാതിയിരിക്കുന്ന അജ്ഞാത ശത്രുവിനെ അതിജീവിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ജീവനും കൊണ്ട് പോകും. ഒരുവൻ്റെ ശ്രദ്ധ മരിക്കുമ്പോൾ അവിടെ അവൻ്റെ മരണം ജനിക്കുന്നു…😒സി. സോണിയ തെരേസ് ഡി. എസ്. ജെ

ഫേസ് ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു