പകരക്കാരനില്ലാത്ത പനമ്പിള്ളി

Share News

പകരക്കാരനില്ലാത്ത പനമ്പിള്ളിഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മഹാരഥന്മാരായിരുന്ന നേതാക്കളിലൊരാളും മികച്ച ഭരണാധികാരിയും വാഗ്മിയും ആയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ മൺമറഞ്ഞിട്ട് ഇന്ന് അൻപത് വർഷം.

ലീഡർ കെ.കരുണാകരൻ്റെ രാഷ്ടിയ ഗുരുവായിരുന്നു അദ്ദേഹം, രാഷ്ട്രീയ പ്രതിയോഗികളാൽ പോലും അംഗീകരിക്കപ്പെട്ട ഭരണസാരഥ്യം പുലർത്തിയ പ്രതിഭാധനനായിരുന്നു. 1946ൽ കൊച്ചിയിൽ ഭക്ഷ്യ-വിദ്യാഭ്യാസ മന്ത്രിയായിരുന്ന പനമ്പിള്ളി 1947 ൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗവും സ്വതന്ത്ര കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയുമായി.

1955 ൽ തിരു-കൊച്ചി മുഖ്യമന്ത്രി. 1966 ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ഭക്ഷ്യ, റെയിൽവേ, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളൾ കൈകാര്യം ചെയ്തിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ നിയമ വകുപ്പിൻ്റെ ക്യാബിനറ്റ് മന്ത്രിയായിരിക്കെയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശാസ്കൃത ബില്ല് പഴുതകളടച്ച് പാർലമെൻറിൽ അവതരിപ്പിച്ചത്.

ഇന്ന് കൊറോണ നിയന്ത്രണ ആശ്വാസ നടപടികളുടെ ഭാഗമായുള്ള സാമ്പത്തിക സഹായങ്ങൾ ബാങ്കിംഗ് മേഖലയിലൂടെ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചേരുന്നതിൻ്റെ പ്രാഥമിക നടപടിയായിക്കൂടി ഇന്ന് നാമതിനെ കാണേണ്ടതുണ്ട്.ഒട്ടനവധി തൻ്റെ ഔദ്യോഗിക കാലഘട്ടത്തിൽ നിയമനിർമ്മാണങ്ങൾക്കും ഭരണഘടനാ ഭേദഗതികൾക്കും അദ്ദേഹം ചുക്കാൻ പിടിച്ചു. കേരളത്തിൻ്റെ റെയിൽവേ വികസനത്തിൽ പനമ്പിള്ളിയുടെ കൈയ്യൊപ്പ് എക്കാലവും മായാതെ നില്ക്കുന്നു.കരുത്തനായ ആ ഭരണാധികാരിയും കോൺഗ്രസ്സ് നേതാവുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനൊൻ്റെ സ്മരണകൾക്കു മുന്നിൽ കൂപ്പുകൈ

മുൻ മന്ത്രി കെ വി തോമസ്

ഫേസ് ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു