കോവിഡ്:പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

Share News

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. രണ്ടു ദിവസത്തേയ്ക്കാണ് അടച്ചിട്ടത്. ഡിപ്പോ അണുവിമുക്തമാക്കിയ ശേഷം തുറന്നാല്‍ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടി.

നേരത്തെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്റീനില്‍ പോകണമെന്നാണ് നിര്‍ദ്ദേശം. രണ്ടാംനിര സമ്ബര്‍ക്ക പട്ടികയിലും ജീവനക്കാര്‍ ഉള്‍പ്പടെ നിരവധി പേരുള്‍പ്പെട്ടിട്ടുണ്ട്.

ഡ്രൈവര്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ കണ്ടെത്തി അണുവിമുക്തമാക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ജീവനക്കാര്‍ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കും. ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്യാബിന്‍ ഒരുക്കുമെന്നും സമരം പിന്‍വലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു