നമ്മൾ വിശ്വസിക്കുന്ന ദൈവം ലോകം മുഴുവൻ നിറഞ്ഞു നിൽകുന്ന ശക്തിയാണ്.

Share News

എന്നും ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താനാണ് രാഷ്ട്രീയക്കാർക്കും എല്ലാം മത മേലഅധ്യക്ഷൻമാർക്കും താല്പര്യം. നിലവിൽ പൊതുസമൂഹം പൊതു ബോധം എന്നൊന്ന് നമുക്കിടയിലില്ല. മിക്കവരും തന്നെകോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ബി.ജെ.പ്പി അല്ലെങ്കിൽ എന്റെ പാർട്ടി, അല്ലെങ്കിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളായി തരംതിരിച്ചു കാര്യങ്ങളെ വിലയിരുത്തി അവരവരുടെ വിഭാഗത്തെ ന്യായീകരിക്കുന്നന്യായീകരണത്തൊഴിലാളികളായി മാറിക്കഴിഞ്ഞു. നമ്മൾ ഓരോ മതത്തിന്റെയും ഓരോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയം തടവുപുള്ളികളായി മാറ്റപ്പെടുന്നു.

സത്യത്തിൽ മനുഷ്യനെ സ്വർഗത്തിലേക്കു കൊണ്ടു പോകുന്നതിനു പകരം സ്വർഗത്തെ മനുഷ്യരിലേക്കെത്തിക്കാനാണ് എല്ലാ മതങ്ങളും പ്രയത്നിച്ചിരുന്നതെങ്കിൽ ഈ ലോകം എത്ര നന്നായിരുന്നു.മനുഷ്യനുണ്ടാക്കിയ മതം മനുഷ്യനേക്കാളും വളർന്നു ഇനി തിരിച്ചറിവാണ് അനിവാര്യം.

എനിക്ക് രാഷ്ട്രീയമുണ്ട് ജീവിതമാണെന്‍റെ രാഷ്ട്രീയം. എനിക്ക് മതമുണ്ട് തലച്ചോറാണെന്‍റെ മതം. എനിക്ക് ദൈവമുണ്ട് മന:സ്സാക്ഷിയാണെന്‍റെ ദൈവം.എനിക്ക് പക്ഷമുണ്ട് ഹൃദയമാണ് പക്ഷം. എന്ന് എല്ലാവരും ചിന്തിക്കാൻ തുടങ്ങിയാൽ ഈ ലോകത്തെ പകുതി പ്രശ്‌നങ്ങൾ അവസാനിക്കും.നമ്മൾ വിശ്വസിക്കുന്ന ദൈവം ലോകം മുഴുവൻ നിറഞ്ഞു നിൽകുന്ന ശക്തിയാണ്.സ്നേഹമായ് കരുണയായ് കരുതലായ് അപരനിലേക്കിറങി അവനെ നമ്മൾക്കൊപ്പം കാണാൻ കഴിയുന്ന ഹൃദയ വിശാലത എല്ലാവർക്കുമുണ്ടാകട്ടെ !!!ശുഭദിനം ✌️

Vinod Panicker

Share News