കേരളനിർമ്മിതിയിൽ കാരുണ്യപ്രവർത്തകരുടെ പങ്കാളിത്തം നിർണ്ണായകം.എം. നൗഷാദ് എം എൽ എ|അഖില കേരള കാരുണ്യമലയാളി സംഗമം

Share News

കൊല്ലം :- നന്മ നിറഞ്ഞ കേരളത്തെ നിർമ്മിക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പങ്കാളിത്തമുള്ളവരാണ് കാരുണ്യപ്രവർത്തകരെന്ന് എം നൗഷാദ് എം എൽ എ.
വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ( ഇപ്ലോ ), ജ്വാല വിമൻസ് പവർ,കരുതൽ അക്കാഡമി ഓഫ് മ്യൂസിക് ഫൈൻ ആർട്സ് & റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം കരുതൽ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച അഖില കേരള കാരുണ്യമലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നൗഷാദ് എം എൽ എ.


കേരളം നേരിട്ട എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും, അത് പ്രളയമായാലും കോവിഡായാലും മറ്റു ദുരന്ത സമയങ്ങളായാലും കേരളത്തെ താങ്ങി നിർത്താൻ മുന്നിട്ടിറങ്ങിയവരാണ് കാരുണ്യപ്രവർത്തകർ.
അവർ ഒരുമിച്ചുകൂടുന്നത് നന്മയുടെ വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്നും എം എൽ എ പറഞ്ഞു.


ജ്വാല വിമൻസ് പവർ പ്രസിഡന്റ്‌ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ മുന്നണി കളെപ്പോലെ നാടിന്റെ നന്മകൾക്കായി ആത്മാർത്ഥമായി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി,കേരളത്തിൽ യുണൈറ്റഡ് ചാരിറ്റി ഫെഡറേഷന് രൂപം നൽകുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യപ്രഭാഷണത്തിൽസാബു ജോസ് എറണാകുളംഅഭിപ്രായപ്പെട്ടു. സ്നേഹവും കരുതലും നൽകി മനുഷ്യജീവനെ ആദരിക്കുവാനും
സംരക്ഷിക്കുവാനും എല്ലാവരും പരിശ്രമിക്കണമെന്നും സാബു ജോസ് പറഞ്ഞു.


കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളെ പ്രതിനിധീകരിച്ചു അറുപതിലധികം പേര് സംഗമത്തിൽ പങ്കാളികളായി.
വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്, ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, അനാമിക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മാതു മങ്ങാട്, കാരുണ്യ പ്രവർത്തകരായ ഗോകുൽ എസ്. കെ കടവൂർ, ഫാ. ബിജോയ്‌, സിസ്റ്റർ ജയ മംഗലത്ത് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Share News