ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം.

Share News

കോഴിമലയിലെ ഓർമ്മകൾ.

കേട്ടപ്പോൾ കൗതുകം തോന്നിയതും എന്നാൽ കണ്ടറിഞ്ഞ യാഥാർഥ്യവും എന്നെ അതിശയിപ്പിച്ചു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം.

ജേർണലിസം വിദ്യാർത്ഥിനിയായിരുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ഞാനും സഹപാഠികളും അവിടേക്ക് ഒരു യാത്ര പോയി.

എന്റെ ജില്ലയായ ഇടുക്കിയിലെ, കോവിൽ മല എന്നറിയപ്പെടുന്ന കോഴിമലയിലേക്കായിരുന്നു അത്. അവിടുത്തെ മന്നാൻ സമുദായത്തെയും അവരുടെ ജീവിതരീതികളെയും അടുത്തറിയുകയും അതിനെ പറ്റിയൊരു ഡോക്യുമെന്ററി നിർമിക്കുകയുമായിരുന്നു ഞങ്ങളുടെ യാത്രാ ലക്ഷ്യം.

കോഴിമല വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. അങ്ങനെ ഞങ്ങൾ ആ വ്യത്യസ്തമായ ഭൂപ്രദേശത്ത് എത്തി ചേർന്നു.

ഇടുക്കിയുടെ ജൈവവൈവിദ്ധ്യത്തെയും സൗന്ദര്യത്തെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തമായ അനുഭവമായിരുന്നു അവിടം. മന്നാൻ സമുദായത്തിന്റെ വേരുകൾ തമിഴ്നാട്ടിൽ ആയതിനാലാവാം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും അവർ അതേ പടി പിന്തുടർന്ന് പോകുന്നത്.

മന്നാൻ സമുദായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന അരിയാൻ രാജമന്നാൻ ആയിരുന്നു അന്ന് കോഴിമല രാജാവ്.രാജാവും പ്രജകളുമായി വളരെ വേഗത്തിൽ ഞങ്ങൾ സൗഹൃദത്തിലായി. ഒരു സായാഹ്നത്തിൽ അദ്ദേഹവുമൊത്ത് ഞങ്ങൾ കണ്ടാസ്വദിച്ച വനഭംഗി ഇന്നും മനസിൽ മായാതെ നിൽക്കുന്നു. ഞങ്ങൾക്ക് അപ്രാപ്യമായ കാടറിവുകൾ പങ്കു വച്ചുകൊണ്ട് അദ്ദേഹം ഞങ്ങൾക്കൊപ്പം നടന്നു.ചെറിയ നേരം പോക്കുകൾക്കൊപ്പം അവരുടെ അതിജീവനകഥകളും പങ്കു വെച്ചു. അങ്ങനെ അദ്ദേഹവും ആ സംസ്കാരവും ഞങ്ങൾക്ക് ഒരു വലിയ അനുഭവമായി മാറി

.അവിടെ നിന്നും തിരിച്ചു വന്നതിന് ശേഷവും ആ യാത്രയുടെ അനുഭവങ്ങൾ ഞങ്ങളുടെ വർത്തമാനങ്ങളിലും വിശേഷങ്ങളിലും നിറഞ്ഞു നിന്നു.നാലു വർഷങ്ങൾക്ക് ശേഷം പത്രവാർത്തയിലൂടെയാണ്, അന്ന് ആ യാത്രയെ വേറിട്ട അനുഭവമാക്കി തീർത്ത കോഴിമലയുടെ യുവരാജാവ് അകാലത്തിൽ നാടു നീങ്ങിയ വിവരം ഞങ്ങൾ അറിഞ്ഞത്.

ഇന്നും കോഴിമലയെ കുറിച്ച് കേൾക്കുമ്പോൾ ആ യാത്രയുടെ ഓർമ്മകളും അന്നത്തെ രാജാവായ അരിയാൻ രാജമന്നാനും മനസ്സിന്റെ കോണിൽ നിലനിൽക്കുന്നു.

Parvathy P Chandran

WriterI am Parvathy P Chandran a writer from Idukki Kolapra Thodupuzha.

My Profession is Teaching as Assistant Professor Central University Kasargodu Kerala.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു