
പാത്തുമ്മയുടെ മരണം ഇന്ന് രാവിലെ സംഭവിച്ചു. നാടിന് ഒരമ്മ സ്പർശം നഷ്ടമായി. എനിക്കും.
മോനെ ഒരു കാര്യം ..
….നേരിൽ കാണുമ്പോൾ നാട്ടിലെ ഏതെങ്കിലും ഒരു പ്രശ്നം പറയാനുണ്ടാകും പാത്തുമ്മ താത്തയ്ക്ക്.
ആരോടും പിണക്കമില്ലാത്ത പാത്തുമ്മ താത്തയ്ക്ക് എവിടെയും കയറിച്ചെല്ലാം. സി.പി ഐ പ്രവർത്തകയാണെങ്കിലും എല്ലാം പാർട്ടി കാർക്കും ഇഷ്ടം.
ആകേ ഒരു ദു:ഖമേയുള്ളു
പഞ്ചായത്തിലേക്ക് മൂന്നു പ്രവശ്യം മത്സരിച്ചിട്ടും ജയിക്കാനായില്ല. പക്ഷേ ഒരിക്കലും അവർ തളർന്നില്ല.
എന്റെ അമ്മയുടെ വലിയ അടുപ്പക്കാരിയായിരുന്നു. കുട്ടിക്കാലം മുതൽ പാത്തുമ്മ താത്തയെ കണ്ടാണ് വളർന്നത്.
ആനീസേ എന്ന് വിളിച്ചുള്ള വരവ് ഏഴു വർഷം മുൻപ് അമ്മ മരിച്ചതോടെ നിന്നു. പക്ഷേ ഒരിക്കലും ഞങ്ങളിൽ നിന്ന് അകന്നില്ല.
പാത്തുമ്മയുടെ മരണം ഇന്ന് രാവിലെ സംഭവിച്ചു.
നാടിന് ഒരമ്മ സ്പർശം നഷ്ടമായി.
എനിക്കും.
