
നിലക്കടല പോഷക സമൃദ്ധം
മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ് നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും. നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (23 ശതമാനം), കൊഴുപ്പ് (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), കാർബോഹൈഡ്രേറ്റുകൾ (26.1 ശതമാനം), ഭക്ഷ്യനാരുകൾ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. 350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും ചെറിയ തോതിൽ ബി – ഗ്രൂപ്പ് ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.
നന്നായി ചവച്ചരച്ച് കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയിൽ കുറച്ചു ഉപ്പു ചേർത്ത് നന്നായി അരച്ചെടുത്താൽ ‘ പീനട്ട് ബട്ടർ ‘ തയ്യാറായി. ഇതു പെട്ടെന്ന് ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്. നിലക്കടലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന ‘ കപ്പലണ്ടി മിഠായി ‘ പാലിനൊപ്പം കഴിക്കുന്നത് ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരൾ രോഗങ്ങൾ തുടങ്ങിയവക്കെതിരെ ഇത് പ്രതിരോധം പ്രധാനം ചെയ്യും.
നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തിൽ നന്നായി കുതിർത്ത് അരച്ച് മൂന്നിരട്ടി പാലിൽ നേർപ്പിച്ചാൽ നിലക്കടലപ്പാൽ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകൾ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാർത്തവം എന്നിവയുള്ളപ്പോൾ നിലക്കടലയോ നിലക്കടലയുൽപ്പന്നങ്ങളോ കഴിക്കുന്നത് നല്ലതാണെന്ന് ബ്രിട്ടനിൽ നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികൾ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാൽ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക് നിലക്കടല ചവച്ച് തിന്ന് മീതെ ആട്ടിൻ പാൽ കുടിക്കണം.മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ ഇനാമൽ നഷടപ്പെടൽ എന്നിവ മാറാൻ നിലക്കടൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിച്ചാൽ മതി. നിലക്കടലയിൽ എണ്ണ തുല്യം നാരങ്ങാ നീർ കലർത്തി രാത്രി മുഖത്ത് പുരട്ടുന്നത് തൊലിക്ക് ആരോഗ്യവും തിളക്കവും നൽകും.
നിലക്കടലയേയും, പീനട്ട് ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് ” പർസ്യ് യൂണിവേയ്സിറ്റി യിലെ ഗവേഷകർ കണ്ടെത്തിയത്. ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന് ” ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ” റിപ്പോർട്ട് ചെയ്തിട്ടൂണ്ട്. നിലക്കടലയിലെ ഫോളേറ്റാണ് ഇതിനു കാരണം. നിലക്കടല കഴിക്കുന്നതിലൂടെ സ്ഥാനർബുദ സാധ്യത 69 ശതമാനം കുറയുമെന്ന് ” കരോൾസ്ക ഇൻസ്റ്റിറ്റ്യൂട്ട്”നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പിൽ 80 ശതമാനവും അപൂരിതമാണെന്നും ഇതു കൊളസ്ട്രോൾ കുറക്കുമെന്നും ഈ പഠനം പറയുന്നു.
എന്നാൽ ആഹാരശേഷം നിലക്കടല കൊറിക്കുന്നത് പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുൻപാണെങ്കിൽ വിശപ്പ് കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങിനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത് “അസിഡിറ്റി” ക്ക് കാരണമാവുമെന്ന് കരുതപ്പെടുന്നു. ആസ്ത്മ, മഞ്ഞപ്പിത്തം, വായുകോപം എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.
നിലക്കടലമണ്ണിനടിയിൽ വളരുന്ന ഒരു എണ്ണക്കുരുവാണ് നിലക്കടല Peanut അഥവ Groundnut. ഇത് മണ്ണിൽ (നിലത്ത്) പടർന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേർ വന്നത്. ലോകത്തെ ആകെ ഉല്പാദനത്തിന്റെ 37 ശതമാനത്തിലധികം ഉല്പ്പാദിപ്പിക്കുന്ന ചൈനയാണ് മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ് നിലക്കടല. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നിലക്കടല ഇന്ത്യയിൽ എത്തിച്ചത്.ഇന്ത്യ നിലക്കടലയുടേ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്.
തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണേങ്കിലും, നല്ല വിളവിന് ജലസേചനം ആവശ്യമാണ്. വർഷത്തിൽ 75 മുതൽ 100 സെന്റീമീറ്റർ വരെ വർഷപാതമാണ് നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ച് മാസം കോണ്ടാണ് നിലക്കടല വിളവെടുപ്പിന് തയാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ ഉയരമുള്ള പരുത്തി, ജോവർ തുടങ്ങിയ വിളകൾ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു. നൂറു ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഇനങ്ങളും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ട് വർഷത്തിൽ രണ്ടു വിളകൾ ചെയ്യാൻ സാധ്യമാണ്