
മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഈ മാസം അവസാനം മുതൽ വിതരണം ചെയ്തു തുടങ്ങും. ഏകദേശം 48.5 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കും.
സാധാരണ വിഷുവിനുള്ള ക്ഷേമപെൻഷൻ വിതരണം കഴിഞ്ഞാൽപ്പിന്നെ ഓണത്തിനാണ് പെൻഷൻ വിതരണം ചെയ്യുക.
ഇത്തവണ ഈ പതിവ് മാറ്റുകയാണ്. കൊവിഡ് പടരുകയാണ്. പല സ്ഥലത്തും ലോക്ഡൗണാണ്. ഇപ്പോൾ വേണം ജനങ്ങളുടെ കൈയ്യിൽ പണം എത്തിക്കേണ്ടത്.മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഈ മാസം അവസാനം മുതൽ വിതരണം ചെയ്തു തുടങ്ങും. ഏകദേശം 48.5 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കും. ഇതിനു പുറമേ ക്ഷേമനിധി ബോർഡുകളിലെ സർക്കാർ സഹായത്തോടെ വിതരണം ചെയ്യുന്ന പെൻഷൻ ഏകദേശം 10.8 ലക്ഷം പേർക്കും ലഭിക്കും.

സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനായി 1165 കോടി രൂപയും സർക്കാർ സഹായത്തോടെ പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയും അനുവദിച്ചു.ജൂലൈ 22 വരെ മസ്‌റ്റർ ചെയ്തവർക്കും ലൈഫ് സർട്ടിഫിക്കറ്റ് നല്കുന്നവർക്കും പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട വിധവാ പെൻഷൻ ലഭിക്കുന്നവർക്കും രണ്ടു മാസത്തെ പെൻഷൻ ലഭിക്കും. ഈ വർഷം ആദ്യമായി പെൻഷൻ ലഭിക്കുന്നവർക്ക് മസ്റ്റർ നിർബന്ധമല്ല. ഒക്ടോബർ നവംബർ മാസത്തെ വിധവ പെൻഷൻ ലഭിക്കാത്തവർക്കും ആ തുക ഇതിനോടൊപ്പം വിതരണം ചെയ്യും.

ഇതുപോലെ ജനങ്ങൾക്ക് നൽകാനുള്ള നാനാവിധ സഹായങ്ങൾ പരമാവധി മുൻകൂറായി അനുവദിക്കുന്നതിനാണ് സർക്കാർ പരിശ്രമിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിഹിതം ലഭിച്ചിട്ടില്ലെങ്കിലും പഞ്ഞമാസ സമാശ്വാസ പദ്ധതിയുടെ 3000 രൂപ മത്സ്യഫെഡ് വഴി വിതരണം ചെയ്യുമെന്ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ പ്രഖ്യാപിച്ചിട്ടുണ്ട്.യുഡിഎഫിന്റെ ഭരണകാലത്ത് എന്തായിരുന്നു സ്ഥിതിയെന്ന് എല്ലാവരുമൊന്ന് ഓർമ്മിച്ചെടുക്കുന്നതു നന്നായിരിക്കും.

Dr.T.M Thomas Isaac