വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടി വെയ്ക്കാനുള്ള അനുമതി, കോടഞ്ചേരിയിൽ ആദ്യ പന്നിയെ വെടിവെച്ചു പിടിച്ചു

Share News

ജില്ലയിൽ ഇതാദ്യം,കാട്ടുപന്നി മൂലം ദുരിതമനുഭവിക്കുന്ന മലയോരകർഷകരുടെ കാലങ്ങളായുള്ള ആവശ്യം

കോടഞ്ചേരി :വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതി കോടഞ്ചേരി പഞ്ചായത്തിന് ലഭിച്ചതിനെ തുടർന്ന് ആദ്യ പന്നിയെ പഞ്ചായത്തിലെ ആനിക്കോട് കോക്കോട്ടുമലയിൽ വെച്ച് ശനിയാഴ്ച രാത്രി 10 മണിയോടെ വെടിവെച്ച് പിടിച്ചു.ഏകദേശം നൂറ് കിലോയോളം ഭാരമുള്ള ആൺ പന്നിയെയാണ് വെടിവെച്ച് പിടിച്ചത്.പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് ജനജാഗ്രത സമിതി എം പാനൽ ചെയ്ത ജോർജ് ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ജോസ് വെട്ടൂർകുടിയും ചേർന്നാണ് വെടിവെച്ച് പിടിച്ചത്.തുടർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എ പ്രസന്ന കുമാർ(ഫോറസ്റ്റ് ഓഫീസർ ഇടത്തറ സെക്ഷൻ, താമരശ്ശേരി), ബഷീർ (ഫോറസ്റ്റ് ഓഫീസർ സെക്ഷൻ ഗ്രേഡ്), ലൂയീസ് (വാച്ചർ) എന്നിവർ സ്ഥലത്തെത്തി, പഞ്ചായത്തംഗം തമ്പി പറകണ്ടത്തിന്റെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി, ഫോറസ്റ്റ് ആർ ആർ ടി വാഹനത്തിൽ കൊണ്ടുപോവുകയും ചെയ്തെന്ന് പഞ്ചായത്തംഗം തമ്പി പറകണ്ടത്തിൽ അറിയിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രദേശത്ത് കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെക്കാൻ കോഴിക്കോട് ഡിഎഫ്ഒ ഉപാധികളോടെയാണ് അനുമതിനൽകിയിരുന്നു

ജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിനാണ് ആദ്യമായി അനുമതി ലഭിക്കുന്നത്.

പഞ്ചായത്തിലെ ചിപ്പിലിത്തോട്, നൂറാംതോട്, തുഷാരഗിരി, കൂരോട്ടുപാറ, മഞ്ഞുവയൽ, മൈക്കാവ്, കരിമ്പാലകുന്ന്, വേളംകോട് എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളായി വനം വകുപ്പ് നിശ്ചയിച്ചത്.

പഞ്ചായത്ത് ഭരണ സമിതി പ്രത്യേക യോഗം കൂടി, പഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ,ഡിഎഫ്ഒക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തോക്ക് ലൈസൻസുള്ള ആറ്  പേർക്കാണു കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനായി ഡി എഫ് ഒ  അനുമതി നൽകിയത്.
വർഗീസ് പി.ചാലിൽ, വില്യംസ് അമ്പാട്ട്, കെ.ഡബ്ല്യു തങ്കച്ചൻ കുന്നുംപുറത്ത്, ജോർജ് ജോസഫ് എടപ്പാട്ട്കാവുങ്ങൽ, വി.എ.ജോസ് വെട്ടൂർകുടിയേൽ, എൻ.വൈ.രാജു ഞാളിയേത്ത് എന്നിവർക്കാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി.  അനുമതി പത്രം പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ കൈമാറി.

ആറ് മാസമാണ് ഇവരുടെ കാലാവധി. കാട്ടുപന്നികളെ വെടിവച്ചു കൊന്നാൽ ഉടൻ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിവരം അറിയിക്കണം. വനത്തിനുള്ളിൽ വച്ചു വെടിവയ്ക്കാൻ പാടില്ല. മുലയൂട്ടുന്ന പന്നികളെ വെടിവയ്ക്കുന്നത് ഒഴിവാക്കണം തുടങ്ങിയ ഉപാധികളോടെയാണ്  അനുമതി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു