രോഗികളുടെ വർദ്ധനവ്:ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വർദ്ധനവിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണ്‍ ഇളവ് അനുവദിച്ചപ്പോൾ അതു പ്രതീക്ഷിച്ചതാണെന്നും അതു മുന്നില്‍ക്കണ്ടുള്ള മുന്‍കരുതലുകളാണ് കൈക്കൊണ്ടിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് മാനേജ്മെന്റിന് മാത്രമായി മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് മുഖേന ഇതുവരെ 620.7 കോടി രൂപ ലഭ്യമാക്കി. അതില്‍ 227 കോടി ചെലവാക്കി. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസലേഷന്‍ ബെഡുകള്‍ സജ്ജമാണ്. അതില്‍ ഇപ്പോള്‍ 1080 പേരാണ് ഉള്ളത്.
1296 സര്‍ക്കാര്‍ ആശുപത്രികളില്‍ 49702 കിടക്കകള്‍, 1369 ഐസിയു, 1045 വെന്റിലേറ്റര്‍ എന്നിവയുണ്ട്. സ്വകാര്യ മേഖലയില്‍ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയര്‍ സെന്ററുകളാണുള്ളത്. അതുകൊണ്ട് ഇപ്പോള്‍ രോഗികള്‍ വര്‍ധിക്കുന്നു എന്നതുകൊണ്ട് വല്ലാത പരിഭ്രമിക്കേണ്ട. സന്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാള്‍ക്ക് മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.