
പരീശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു
ന്യൂഡൽഹി: ഒഡീഷയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് പരിശീലകനും വിദ്യാർഥിയും മരിച്ചു. ഒഡീഷയിലെ ദേൻകനാൽ ജില്ലയിലെ ബിരാസൽ ബേസിലെ ഗവൺമെൻറ് ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അപകടം.
പരിശീലകൻ സജ്ഞയ് ഝാ, വിദ്യാർഥി അനീഷ് ഫാത്തിമ എന്നിവരാണ് മരിച്ചത്. ചെറുവിമാനം പറന്നുയർന്ന് അൽപ്പ സമയത്തിനകം തകർന്നുവീണതായി ദേൻകനാൽ പൊലീസ് സൂപ്രണ്ട് അനുപമ ജെയിംസ് പറഞ്ഞു.