സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം: മന്ത്രി ഇ പി ജയരാജന്‍

Share News

തിരുവനന്തപുരം: തീപ്പിടിത്തത്തെ പിന്തുടര്‍ന്ന് സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ആസൂത്രിത ശ്രമമെന്ന് മന്ത്രി ഇപി ജയരാജന്‍. വ്യാപ അക്രമംനടത്താന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്നും, പ്രതിപക്ഷനേതാവ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്ന് ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളും ബി ജെ പി നേതാവ് കെ സുരേന്ദ്രനുമെല്ലാം പോലീസിനെ ആക്രമിച്ചുവെന്നും സംഘര്‍ഷമുണ്ടാക്കി മുതലെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു. അക്രമം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തീപ്പിടിത്തം ഉണ്ടായ ഉടനെ തന്നെ ജീവനക്കാരും ഫയര്‍ഫോഴ്‌സും ഫലപ്രദമായി ഇടപെട്ടു. എന്നാല്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ കടന്നുവന്ന് വ്യാപകമായി അക്രമങ്ങള്‍ സംഘടിപ്പിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

ബിജെപി സംസ്ഥാനപ്രസിഡന്റ് സെക്രട്ടറിയേറ്റിനകത്ത് കയറിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സംഭവും ഉണ്ടായ ഉടനെ അക്രമം കാണിക്കുമ്ബോള്‍ അതിന് അവസരം ഒരുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ വെപ്രാളപ്പെട്ട് നടക്കുകയാണ് പ്രതിപക്ഷം. രമേശ് ചെന്നിത്തല സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

Share News