പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ അപേക്ഷിക്കാം.

Share News

പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24 ന് തുടങ്ങുമന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് (എച്ച്.എസ്.സി.എ.പി) വഴിയാണ് പ്രവേശന നടപടികള്‍. എച്ച്.എസ്.സി.എ.പി. യുടെ വെബ്‌സൈറ്റായ hscap.kerala.gov.in ല്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ, എസ്എസ്എല്‍സി ഫലങ്ങള്‍ എല്ലാം പുറത്തു വന്നതോടെയാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്.

പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും.

സ്‌കൂളുകളുടെ പട്ടികയും കോഴ്‌സ് ലിസ്റ്റും എച്ച്.എസ്.സി.എ.പി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ 30നാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. 98.2 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം.

പ്ലസ്ടു ഫലം ജൂലൈ 15 ന് പ്രഖ്യാപിച്ചു. 85.13 ശതമാനം വിദ്യാര്‍ത്ഥികള്‍ ജയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു