അള്‍ത്താരകളിലെ ദേവസംഗീതം നിലച്ചു.

Share News

കാഞ്ഞിരത്താനം: അള്‍ത്താരകളിലെയും ദേവസംഗീതത്തിന്റെ രാജാവായിരുന്നു ഇന്ന് പുലര്‍ച്ചെ അന്തരിച്ച പൂവക്കോട്ട് കുര്യച്ചന്‍ എന്ന വയലിനിസ്റ്റ് സിറിള്‍ ജോസ് ചേട്ടന്‍ (77).

ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഇടവക പള്ളിയായ കാഞ്ഞിരത്താനത്തെ യോഹന്നാന്‍ മാംദാന ഇടവകയിലെ അള്‍ത്താര സംഗീതത്തില്‍ കുര്യച്ചന്റെ വയലിന്‍ ശബ്ദം.

നാടകങ്ങള്‍ ജനകീയ കലയായിരുന്ന കാലത്ത് നിരവധി ട്രൂപ്പുകളില്‍ വയലിനിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. പ്രശസ്ത കാഥികന്മാരായ കെടാമംഗലം സദാനന്ദന്‍, എ.ജെ പാറ്റാനി, പെരുമ്പാവൂര്‍ അമ്മാള്‍, ആര്യാട് ഗോപി, പൂഴിക്കാല, കിടങ്ങൂര്‍ പ്രേംകുമാര്‍ എന്നീ കാഥികര്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകളായ ചങ്ങനാശേരി ഗീഥാ, സൂര്യസോമ, വൈക്കം മാളവിക എന്നീ നാടക ട്രൂപ്പുകളിലും വയലിന്‍ വാദ്യക്കാരയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാട്ടിന്‍പുറത്തെ പള്ളികളിള്‍ തോറും നാടക ക്ലബുകളും, കഥാപ്രസംഗങ്ങളും സജീവമായിരുന്ന കാലത്ത് പിന്നണി ഗായകനും വയലിന്‍ വാദ്യക്കാരനുമായിരുന്നു സിറിള്‍ ചേട്ടന്‍.

അദ്ദേഹത്തിന്റെ വിയോഗത്തോടെ നാടകഗാനങ്ങളുടെയും, പശ്ചാത്തല സംഗീതത്തിന്റേയും ജീവത്തായ ഒരു കണ്ണിയാണ് മണ്‍മറയുന്നത്. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ ടെക്‌നോളജിയും, ഇന്റര്‍നെറ്റും ഒന്നും ഇല്ലാത്ത ഒരു കാലത്ത് കലാകാരന് തട്ടിന്‍ പുറത്ത് കയറിനിന്ന് പ്രേക്ഷകനോട് നേരിട്ട് സംസാരിച്ചിരുന്ന കാലത്തിന്റെ പ്രതിനിധയായിരുന്നു അന്തരിച്ച സിറിള്‍ ചേട്ടന്‍.

ഇന്നത്തെപ്പോലെ ഡിജിറ്റല്‍ റെക്കോഡിംഗ് സാധ്യമാകാത്ത കാലത്ത് നാടക വേദികളുടെ വശങ്ങളിലായിരുന്നു വാദ്യമേളക്കാരുടെ ഇരിപ്പിടം. ടിവി ചാനലുകളും, ജനകീയ സിനിമകളും തരാങ്ങളെ സൃഷ്ടിക്കുന്ന ഈ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കുര്യച്ചന്‍ ലോകം ആദരിക്കുന്ന കലാകാരനാകുമായിരുന്നു

. ഭാര്യ റിട്ട: അധ്യാപിക റോസമ്മ സിറിള്‍, മക്കള്‍ സ്മിത സിറിള്‍ (ഓസ്‌ത്രേലിയ), ഷെറിന്‍ സിറിള്‍,

സംസ്‌കാരം ജൂലൈ 2- 3.30 ന് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ദേവാലയത്തില്‍. കുര്യച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

.ജോൺ മാത്യു ,ഡെൽഹി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു