വിശുദ്ധ മോണിക്കയുടെ ശവകുടീരത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനയിൽ:

Share News

വേദപാരംഗതനും ഹിപ്പോയിലെ മെത്രാനുമായിരുന്ന വി.അഗസ്തീനോസിൻ്റെ അമ്മയായ വിശുദ്ധ മോണിക്കയുടെ ശവകുടീരത്തിൽ ഒരു നിമിഷം പ്രാർത്ഥനയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഉച്ചതിരിഞ്ഞ് റോമിലെ കാമ്പോ മാർസിയോയിലെ സെന്റ് അഗസ്റ്റിൻ്റെ ബസിലിക്ക സന്ദർശിച്ചു.

വത്തിക്കാൻ പ്രസ് ഓഫീസ് തന്നെ പുറത്തുവിട്ട ഫോട്ടോയിൽ, വിശുദ്ധ മോണിക്കയുടെ ചാപ്പലിൽ പ്രാർത്ഥിക്കുന്ന മാർപ്പാപ്പയെ കാണാം, ഒപ്പം ഈ ദേവാലയത്തിൻ്റെ നടത്തിപ്പുകാരായ ഏതാനും അഗസ്റ്റീനിയൻ വൈദികരും.

മകൻ്റെ മാനസാന്തരത്തിനായ് വർഷങ്ങളോളം കണ്ണീരൊഴുക്കി പ്രാർത്ഥിച്ച വിശുദ്ധ മോണിക്കയുടെ ശവകുടീരത്തിൽ തന്നെ വന്ന് കൊറോണായുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ലോകം മുഴുവനുമായ് പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. “ലോകത്തിലെ എല്ലാ അമ്മമാരോടും വി.മോണിക്കയെ പോലെ പ്രതീക്ഷ കൈവിടാതെ ജീവിക്കണം എന്നും, കുഞ്ഞുങ്ങൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കണം എന്നും” ഫ്രാൻസിസ്പാപ്പ ട്വീറ്റ് ചെയ്തിരുന്നു.

സി. സോണിയ തെരേസ്

Share News