ജോർജ് അച്ഛന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.

Share News

വെരി റെവ .ഫാ. ജോർജ് തൂങ്കുഴി
1944 ജനുവരി 31 നു ജനിച്ചു, 1972 ജനുവരി 1 നു അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നും പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചു

തുടർന്ന് ഉജ്ജയിൻ രൂപതയിലും, അമേരിക്കയിലെ മിനസോട്ട – മിനിയപൊളിസ് രൂപതയിലും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചിരുന്നു. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നാല് വർഷക്കാലം ഫരീദാബാദ് രൂപതയിൽ സേവനം ചെയ്തു വരികയായിരുന്നു. ബഹുമാനപ്പെട്ട ജോർജ് അച്ഛൻ തന്റെ വിശ്രമകാലത്തും കർമ്മ നിരതനായിരുന്നു എന്നത് അച്ചന്റെ പരോഹിത്യ ജീവിതത്തോടുള്ള സ്നേഹത്തെ വെളിവാക്കുന്നു.

നാല് വർഷക്കാലത്തോളം ഫരീദാബാദ് രൂപതയിലെ അച്ഛന്റെ വിലയേറിയ സേവനത്തെ രൂപത അധ്യക്ഷനും, വൈദികരും, സമർപ്പിതരും, അല്മായരും തികഞ്ഞ നന്ദിയോടെ ഓർക്കുന്നു.

25 സെപ്റ്റംബർ 2014 മുതൽ ലിറ്റിൽ ഫ്ലവർ , ലാഡോ സറായ് പള്ളിയിലും, 28 ഫെബ്രുവരി 2015 മുതൽ സെൻറ്. ജൂഡ്, സാഹിബാബാദ് പള്ളിയിലും, 16 ഏപ്രിൽ 2018 മുതൽ സേക്രഡ് ഹാർട്ട്, ഗുർഗാവോൺ ഫൊറോനാ പള്ളിയിലും അച്ചൻ സേവനം ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ ഡൽഹിയിലും തുടർന്ന് കളമശ്ശേരി രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ജോർജ് അച്ഛൻ 26 ആഗസ്റ്റ് 2020 ഉച്ചതിരിഞ്ഞു കർത്താവിൽ നിദ്ര പ്രാപിച്ചു.

ബഹുമാനപെട്ട ജോർജ് അച്ഛന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.

Dear All,With profound grief and sorrow, it’s informed that our beloved Fr. George Thoomkuzhy passed away today afternoon.

He was the Forane Vicar of Sacred Heart Forane Church, Gurgaon, Diocese of Faridabad-Delhi.Please pray for the departed soul. The funeral details will be informed later.

Share News