പ്രേരണ എന്ന വാക്ക് ഉപയോഗിച്ചാൽ… കർഷക ആത്മഹത്യകൾക്കെല്ലാം ബാങ്കിനെതിരെയുംകേസ് എടുക്കേണ്ടിവരും.. !!!

Share News

ആ കുട്ടിയുടെ വിയോഗം തീർച്ചയായും വല്ലാത്ത ഹൃദയവേദന ഉണ്ടാക്കുന്ന ഒന്നാണ്.

പക്ഷെ 18 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിയെ ഒരു കൊച്ചു കുട്ടിയായി കാണുവാൻ കഴിയുമോ എന്നത് ഒരു പ്രധാന വിഷയമായി ഞാൻ കാണുന്നു!! വ്യക്തി സ്വാതന്ത്ര്യമുള്ള ഒരു പൂർണ്ണ വ്യക്തിയായിട്ടല്ലേ രാഷ്ട്രത്തിന്റെ നിയമവും അവരെ കാണുന്നത്.

ഒരു വ്യക്തിക്ക് ഒരു ചെറിയ പ്രതിസന്ധിയെപോലും നേരിടാൻ കഴിയാത്ത വിധത്തിലാണ് ആ വ്യക്തിയുടെ വ്യക്തിത്വവികസനം നടന്നിട്ടുള്ളത് എന്ന വസ്തുതയാണ് കേരളത്തെ നാണിപ്പിക്കേണ്ടതും നമ്മുടെ വ്യവസ്ഥിതിയിലേക്ക് ചൂഴ്ന്ന് നോക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതും.

. പ്രായപൂർത്തിയായ ഒരാൾ ആത്മഹത്യ ചെയ്‌താൽ അതൊരു crime ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പ്രേരണ എന്ന വാക്ക് ഉപയോഗിച്ചാൽ… കർഷക ആത്മഹത്യകൾക്കെല്ലാം ബാങ്കിനെതിരെയും കാർഷിക ആവശ്യങ്ങൾക്കായി ഒരാളെക്കൊണ്ട് loan എടുപ്പിക്കുന്ന ഗതികേടിലേയ്ക്ക് നയിക്കുന്ന സർക്കാരിനെതിരെയും കേസ് എടുക്കേണ്ടിവരും.. !!!

തോമസ് ചാക്കോ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു