കോവിഡ്:മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

Share News

ഡല്‍ഹി :രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ്സൂചന. പ്രതിരോധപ്രവര്‍ത്തനം സംബന്ധിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തില്‍ ചര്‍ച്ച ചെയ്യും.

തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച്‌ വീണ്ടും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രാജ്യത്തെ സാമ്ബത്തിക സ്ഥിതി തകരും എന്നതു ചൂണ്ടിക്കാട്ടി വ്യവസായ ലോകം ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. അണ്‍ലോക്ക് പ്രക്രിയ (അണ്‍ലോക്ക് 3.0) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവരും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു