
സ്വകാര്യ ബസ് സർവീസ് ഉടനാരംഭിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. ചില സര്‍വീസുകള്‍ നാളെ തന്നെ ആരംഭിക്കുമെന്നും ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ ചില ബസുകള്‍ ഇന്ന് സര്‍വീസ് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ബസ് ഉടമകള്‍ അവരുടെ പ്രയാസങ്ങള്‍ ആണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. അത് സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.