ക്ഷിപ്രകോപിയാണെങ്കിലും പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു അവരോടൊപ്പം നിലകൊള്ളുന്ന നേതാവാണ് വയലാർ രവി.- പ്രൊ .കെ വി തോമസ്
പ്രൊ .കെ വി തോമസ്
വയലാർജിക്ക് പിറന്നാൾ ആശംസകൾ
വിദ്യാർത്ഥികളെയും യുവജനങ്ങളെയും സംഘടിപ്പിച്ച് കോൺഗ്രസ്സിനു പുതിയൊരു മുഖവും ആർജ്ജവും നല്കിയ വയലാർജി എന്ന് കോൺഗ്രസ്സ്കാർ സ്നേഹപൂർവ്വം വിളിക്കുന്ന ശ്രീ വയലാർ രവിയുടെ പിറന്നാൾ ദിനമാണിന്ന്.
ക്ഷിപ്രകോപിയാണെങ്കിലും പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു അവരോടൊപ്പം നിലകൊള്ളുന്ന നേതാവാണ് വയലാർ രവി. അദ്ദേഹം ദേഷ്യപെട്ടാൽ കാര്യം നടക്കുമെന്നാണ് ഞങ്ങൾ അടക്കം പറയാറ്.
വയലാർ ജി കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തോടൊപ്പം ട്രഷറർ ആയി പ്രവർത്തിക്കുവാൻ എനിക്കു കഴിഞ്ഞു. കോൺഗ്രസ്സ് പാർട്ടിയുടെ ശക്തമായ മുന്നേറ്റത്തിന് വലിയ സംഭാവനയാണ് അദ്ദേഹം നല്കിയിട്ടുള്ളത്.
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി, കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി എന്നിനിലകളിലെല്ലാം തൻ്റെ ഭരണ മികവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം.ഈ ദിനത്തിൽ വയലാർജിക്ക് ശാരിരികസൗഖ്യങ്ങളും സന്തോഷവും ആശംസിക്കുന്നതൊടൊപ്പം എക്കാലത്തും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ ഊർജ്ജവും തണലുമായി നിലകൊണ്ടിരുന്ന പ്രിയ പത്നി മേഴ്സി രവിയെയും ആദരവോടെ സ്മരിക്കുന്നു
ഫേസ് ബുക്കിൽ