ഏതായാലും പതിനാലു വർഷത്തിനിപ്പുറം സാങ്കേതികവിദ്യയ്ക്കെതിരെയുളള “ഇടതു പക്ഷത്തിൻ്റെ തെറ്റുതിരുത്തൽ നടപടിക്ക്” കൊറോണ വരേണ്ടി വന്നുവെന്നത് കാവ്യനീതി.

Share News

ഇന്ന് ജൂൺ ഒന്ന്.

പ്രൊഫ .കെ വിതോമസ്

വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെത്തുന്നതും കാത്ത് പതിവു തെറ്റിക്കാതെ മഴയുമെത്തി.എന്നാൽ പതിവിനു വിപരീതമായി വീട് വിദ്യാലയമാക്കി കുട്ടികൾ ഇന്ന് അവരുടെ പഠന വർഷത്തിന് തുടക്കം കുറിച്ചു.

വിദ്യാർത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരും പുതിയ പഠന രീതികളുമായി പൊരുത്തപ്പെട്ടുവരുവാൻ കുറച്ചു സമയം എടുത്തേക്കാം. ഇതൊടൊപ്പം തന്നെ ഓൺലൈൻ പഠന രീതികൾക്കിടയിൽ നുഴഞ്ഞു കയറിയേക്കാവുന്ന ചില അസന്മാർഗിക സാധ്യതകളെക്കുറിച്ചു അദ്ധ്യാപകരും മാതാപിതാക്കളും കരുതലോടെ ശ്രദ്ധ ചെലുത്തേണ്ടതും അത്യാവശ്യമാണ്. വിക്ടേഴ്സ് ചാനലാണ് ഇന്നത്തെ പ്രത്യക സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സർക്കാർ പ്രയോജനപ്പെടുത്തുന്നത്.

ഒരു കാലത്ത് ഇടതുപക്ഷം ആക്ഷേപശരങ്ങൾ കൊണ്ട് മൂടിയ വിക്ടേഴ്‌സ് ചാനലിൽ ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈൻ പഠനം ആരംഭിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്റർനെറ്റോ ടിവി സൗകര്യമോ ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ പരിഹാര നടപടി ഉൾപ്പെടുത്തണമെന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കണം.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി ഐഎസ്ആര്‍ഒ വിക്ഷേപിച്ച എഡ്യൂസാറ്റ് സാറ്റലൈറ്റിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ വിക്ടേഴ്സ് ചാനൽ ആരംഭിച്ചപ്പോൾ ശക്തമായ എതിർപ്പായിരുന്നു ഇടതുപക്ഷം ഉയർത്തിയത്. അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമാണിതെന്ന വാദമാണ് അന്ന് ഇടതുപക്ഷം ഉയർത്തിയത്.

ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്സ്.2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുള്‍ കലാമാണ് തിരുവനന്തപുരത്ത് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ഇടി മുഹമ്മദ് ബഷീറിൻ്റെ പ്രത്യക താത്പര്യവും ഈ പദ്ധതിക്ക് ഉണ്ടായിരുന്നു.ഏതായാലും പതിനാലു വർഷത്തിനിപ്പുറം സാങ്കേതികവിദ്യയ്ക്കെതിരെയുളള “ഇടതു പക്ഷത്തിൻ്റെ തെറ്റുതിരുത്തൽ നടപടിക്ക്” കൊറോണ വരേണ്ടി വന്നുവെന്നത് കാവ്യനീതി.

ഫേസ് ബുക്കിൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു