
എസ്.എസ്.എൽ.സി,/പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സ്ക്കോളർഷിപ്പ് നൽകി ആദരിക്കും.
വിദ്യാധനം അവാർഡിന്റെ വിശദാംശങ്ങൾ•
എസ്.എസ്.എൽ.സി,/പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സ്ക്കോളർഷിപ്പ് നൽകി ആദരിക്കും
.• എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പറവൂർ, കളമശ്ശേരി, വൈപ്പിൻ, കൊച്ചി, തൃക്കാക്കര,തൃപ്പൂണിത്തുറ, എറണാകുളം അസംബ്ലി മണ്ഡലപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ/എയ്ഡഡ് സ്ക്കൂളിൽ നിന്ന് എസ്.എസ്.എൽ.സി./പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികൾക്കാണ് അർഹത
.• ഓരോ വിദ്യാർത്ഥിയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉളള അക്കൗണ്ടിൽ 2500 രൂപ നിക്ഷേപിക്കും.
• സ്ക്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് സ്ക്കൂളിൽ നിന്നും ലഭിച്ച മേൽവിലാസത്തിൽ അപേക്ഷ ഫോറം അയച്ചു തരുന്നതാണ്. വിദ്യാർത്ഥിയുടെ പേരിൽ എസ്.ബി.ഐയിൽ ജൻധൻ അക്കൌണ്ട് എടുത്തശേഷം പൂരിപ്പിച്ച അപേക്ഷ ഫോറവും മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പികളും പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് , പ്രൊഫ. കെ.വി. തോമസ് റോഡ്, തോപ്പുംപടി, കൊച്ചി- 682005എന്ന വിലാസത്തിൽ 2020 ഓഗസ്റ്റ് 5 ന് മുമ്പ് അയയ്ക്കണം

.• ഓഫീസിൽ നിന്നയച്ച അപേക്ഷ ഫോറം അല്ലാതെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ സ്വീകരിക്കുന്നതല്ല.• കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ട്രസ്റ്റ് ഓഫീസിൽ സന്ദർശന നിയന്ത്രണമുണ്ട്. -മുൻ മന്ത്രി പ്രൊ .കെ വി തോമസ് അറിയിച്ചു .