പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാധനം സ്കോകോളർഷിപ്പും ബിഷപ്പ് ഡോ. ജോസഫ് കുരീത്തറ എക്സലൻസ് അവാർഡും നൽകും.
കൊച്ചി
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം പഠനത്തിലും വൈദികാന്തസ്സിലും രൂപതാ നേതൃത്വത്തിലും അസാധാരണമായ മികവ് പുലർത്തുകയുണ്ടായി.
ഇടക്കൊച്ചി അക്വിനാസ് കോളേജ്, സിയന്ന കോളേജ്, പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി, തോപ്പുംപടി കാതലിക് സെൻറർ, സെയ്ൻ്റ് ജോസഫ്സ് കോളേജ്, സി.ഐ. പി.ടി പ്രസ്സ്, വിദ്യാലയങ്ങളോടുകൂടിയ ധാരാളം കോൺവെൻ്റുകൾ എന്നിവയുൾപ്പടെ കൊച്ചി രൂപതയുടെ ഇന്നു കാണുന്ന പ്രധാനപ്പെട്ട വികസന സംരംങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.
കലാ രംഗത്ത് നിരവധി പേരെ വളർത്തിയെടുത്ത കൊച്ചിൻ ആട്സ് അക്കാദമി, ഇന്ത്യൻ കമ്യൂണിക്കേറ്റർ (ഇംഗ്ലിഷ്), സദ് വാർത്ത (മലയാളം) ദിനപ്പത്രങ്ങളും അദ്ദേഹത്തിൻ്റെ കാലത്ത് പ്രവർത്തിച്ചു. എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലത്ത് ധാർമ്മിക പിന്തുണയുമായി പിതാവ് എനിക്കു ധൈര്യം നല്കി കൂടെ നിന്നു.
പഠന കാര്യങ്ങളിൽ വിദ്യാർത്ഥികളും വിദ്യാലയങ്ങളും ഉന്നത നിലവാരം പുലർത്തുന്നത് പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി വിദ്യാധനം ട്രസ്റ്റ് കഴിഞ്ഞ ഏഴു വർഷങ്ങളായി സ്കോളർഷിപ്പും മൂന്നു വർഷങ്ങളായി എക്സലൻസ് അവാർഡും നല്കി വരുന്നു. കൊച്ചിയിലെ വിദ്യാഭ്യാസ വളർച്ചയ്ക്ക് കുരീത്തറ പിതാവ് നല്കിയിട്ടുള്ള വലിയ സേവനങ്ങളെ മുൻനിറുത്തി ഈ വർഷം മുതൽ എസ്.എസ്.എൽ.സി./ പ്ലസ് ടൂ പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങൾക്ക് ” ബിഷപ്പ് ഡോ.ജോസഫ് കുരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് ” നല്കും.
എസ്. എസ്.എൽ.സി./പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടുന്ന വിദ്യാർത്ഥികളുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൌണ്ട് തുടങ്ങി സ്ക്കോളർഷിപ്പ് തുകയായ 2500 രൂപ കൈമാറും. ഉന്നത വിദ്യാഭ്യാസ വായ്പ അടക്കമുള്ള സൌകര്യങ്ങൾ ഈ അക്കൌണ്ട് വഴി സാധ്യമാകും. ഇതു വരെ 1 കോടി 75 ലക്ഷം രൂപ സ്കോളർഷിപ്പായി നല്കിയിട്ടുണ്ട്.
എറണാകുളം പാർലമെന്റ് നിയോജക മണ്ഡലത്തിൽപ്പെടുന്ന പറവൂർ, കളമശ്ശേരി, വൈപ്പിൻ, തൃക്കാക്കര, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കുമാണ് സ്ക്കോളർഷിപ്പും അവാർഡും നൽകുക
. അർഹരായ വിദ്യാർത്ഥികളും സ്ക്കൂളുകളും മാനേജിംഗ് ട്രസ്റ്റി, പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ്, പ്രൊഫ. കെ.വി. തോമസ് റോഡ്, തോപ്പുംപടി-682005 എന്ന വിലാസത്തിലോ vidyadhanamtrust@gmail.com എന്ന ഇ മെയിലിലോ ജൂലൈ 15 ന് മുൻപായി ബന്ധപ്പെടണം.
മുൻ മന്ത്രി പ്രൊഫ .കെ വി തോമസ്