
അടച്ച ഷാപ്പുൾ തുറക്കുന്ന തിനെതിരെ എൺപത്തിയഞ്ചാം ജന്മദിനത്തിൽ ഉപവാസ സമരം
പ്ലാത്തോട്ടം മാത്യു -കണ്ണർ: കരിക്കോട്ടക്കരി സ്വദേശിയും മദ്യനിരോധന സമിതി സംസ്ഥാന നേതാവും, ഗാന്ധിയുമായ മാത്യു എം.കണ്ടത്തിൽ എൺപത്തിയഞ്ചാം ജന്മദിനത്തിൽ 24 മണിക്കൂർ ഉപവാസത്തിൽ. ലോക് ഡൗണിൽ അടച്ചു പൂട്ടിയ മദ്യഷാപ്പുകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധി ച്ചാണ് ഉപവാസ സമരം. ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മാത്യു എം.കണ്ടത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാല് മുതൽ വെള്ളിയാഴ്ച നാല് വരെയാണ് ഉപവാസം നടത്തന്നത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിൻ്റെ 85 -)o ജന്മദിനം.1978 മുതൽ 96 വരെ അദേഹം തുടർച്ചയായി ജില്ലാ ആസ്ഥാനത്ത് മദ്യഷാപ്പ് ലേലം നടന്ന സ്ഥലം പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചിരുന്നു.സംസ്ഥാനത്തെങ്ങും നിരവധി മദ്യഷാപ്പ് വിരുദ്ധ സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. വള്ളോപ്പിള്ളി ഫൗണ്ടേഷൻ സെക്രട്ടറി സണ്ണി ആശാരിപറമ്പിൽ, മദ്യവർജന പ്രസ്ഥാനം അതിരൂപത പ്രസിഡൻ്റ് ജോസ് ലെറ്റ് മാത്യു, ഡോ.സെബാസ്റ്റ്യൻ ഐക്കര, ഡി.പി.ജോസ്, തുടങ്ങിയവർ വിഡിയോ കോൺഫ്റൻസിൽ അഭിവാദ്യമർപ്പിച്ചു. “കോവിഡ് മദ്യ നിരോധനത്തിന് സുവർണ്ണാവസരം ” എന്ന ഗ്രന്ഥം ജന്മദിനത്തിൽ പ്രകാശനം ചെയ്യും.