പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. എറണാകുളം കോഴിക്കോട് ജില്ലകളില്‍ നാളെ മുതല്‍ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങള്‍ മാറ്റിവെച്ചു.
നാളെ മുതല്‍ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്.