സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന.

Share News

തിരുവനന്തപുരം: അഞ്ചാംഘട്ട ദേശീയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം.

ചൊ​വ്വാ​ഴ്ച മു​ത​ല്‍ കെഎസ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍​ജി​ല്ലാ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. പ​കു​തി സീ​റ്റി​ല്‍ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും.അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്.

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഹോ​ട്ട​ലു​ക​ളും തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ല്‍ നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം. പ​കു​തി സീ​റ്റ് ഒ​ഴി​ച്ചി​ട​ണം, തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത് ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കു​ക.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു