ചൊ​വ്വാ​ഴ്ച റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും

Share News

തി​രു​വ​ന​ന്ത​പു​രം:

ചൊ​വ്വാ​ഴ്ച സംസ്ഥാനത്തെ റേ​ഷ​ന്‍ ക​ട വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ ക​ട​ക​ള്‍ അ​ട​ച്ചി​ടും. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ നേ​രി​ട്ട് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച റേ​ഷ​ന്‍ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം.

സമരം മൂലം കടയടച്ച്‌ റേഷന്‍ മുടങ്ങുന്ന സ്ഥലങ്ങളില്‍ സപ്ളൈകോ ഔട്ട്ലെറ്റുകളോടു ചേര്‍ന്ന് റേഷന്‍കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. റേഷന്‍ വ്യാപാരികള്‍ സമരം ചെയ്‌താലും റേഷന്‍ മുടങ്ങാതിരിക്കാനാണ് ഈ നീക്കം. അടച്ച കടയിലെ കാ‌ര്‍‌ഡുകള്‍ തൊട്ടടുത്തുള്ള സപ്ളൈകോ റേഷന്‍കടയിലെ ഇ-പോസ് മെഷീനിലേക്കു മാറ്റും. പോര്‍ട്ടബിലിറ്റി ഉള്ളതിനാല്‍ ഏത് കടയില്‍ നിന്നും റേഷന്‍ വാങ്ങാം.

നിലവില്‍ റേഷന്‍ ലൈസന്‍സികള്‍ സ്വകാര്യ വ്യക്തികളാണ്. സര്‍ക്കാര്‍ റേഷന്‍ കടകള്‍ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് വ്യാപാരി സംഘടകളുടെ വാദം. ഇതില്‍ പ്രതിഷേധിച്ച്‌ നാളെ വൈകിട്ട് മൂന്ന് മുതല്‍ രാത്രി 7വരെ കടകള്‍ അടച്ചിടും. വ്യാപാരികള്‍ കറുത്ത് ബാഡ്ജ് ധരിച്ച്‌ പ്രതിഷേധിക്കുകയും ചെയ്യും.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റേയും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം.

Share News