
മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരുവരും സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് ഫലം നെഗറ്റീവായത്. മുഖ്യമന്ത്രി നിരീക്ഷണത്തില്‍ തുടരും.
മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരായ വിഎസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ, കെടി ജലീല്‍, ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.