പക്ഷേ കോളേജ് അധ്യാപകരും മാനേജ്മെൻറ് ഇവിടെയും മനുഷ്യത്വം കാണിച്ചു വലിയ തെറ്റ്.

Share News

1. അന്വേഷണ റിപ്പോർട്ട് പ്രകാരം, കോളേജ് ചെയ്യേണ്ടിയിരുന്നത് വിദ്യാർത്ഥിയെ, ഡീബാർ ചെയ്യുവാൻ റക്കമന്റ് ചെയ്യുകയായിരുന്നു, അഥവാ, ഒരു കുട്ടിയുടെ ഭാവി നശിച്ചു പോകേണ്ട എന്ന് കരുതി മാനുഷീകപരിഗണന, നൽകിയതാണ് കോളേജ് ചെയ്ത ആദ്യത്തെ തെറ്റ്. (കുട്ടിയെ ഡീബാർ ചെയ്യണമായിരുന്നു, അങ്ങനെയാണെങ്കിൽ യൂണിവേഴ്സിറ്റി അധികൃതർക്ക് അതിൻറെ പേരിൽ ഒരു യോഗം കൂടി രണ്ടു ചായ കുടിക്കാമായിരുന്നല്ലോ എന്നു വിവക്ഷ)

2. 32 മിനിറ്റ് കുട്ടിയെ ക്ലാസ് റൂമിൽ ഇരുത്തി, മുൻമ്പ് എന്തു പറഞ്ഞതുപോലെ, അതിന്റെ കാരണം, യൂണിവേഴ്സിറ്റി റൂൾ അനുസരിച്ച്, പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ആരെയും പുറത്തിറങ്ങരുത് എന്നാണ്, ഇനി അഥവാ ഒരാളെ പുറത്താക്കണം എങ്കിൽ, അത് ഡിബാർ ചെയ്യാൻ റക്കമന്റ് ചെയ്തു കൊണ്ടാവണം, പക്ഷേ കോളേജ് അധ്യാപകരും മാനേജ്മെൻറ് ഇവിടെയും മനുഷ്യത്വം കാണിച്ചു വലിയ തെറ്റ്.

3. അടുത്താണ് വിശദീകരണം എഴുതി വാങ്ങിയില്ല എന്നത്, അതെക്കുറിച്ച്, കോളേജ് മാനേജ്മെൻറ് വിശദീകരിച്ചതാണ്, അടുത്ത പരീക്ഷ വിദ്യാർത്ഥിയെ എഴുതാൻ അനുവദിക്കുന്നതാണ് എന്ന്, പ്രിൻസിപ്പൽ അച്ചൻ പരീക്ഷാ ഹാളിൽ വച്ച് തന്നെ പറഞ്ഞിരുന്നതിനാൽ, പരീക്ഷ എഴുതുവാൻ മാത്രം അവിടെ എത്തുന്ന, ഒരു കുട്ടിക്ക് കോളേജിനോട് പ്രത്യേകിച്ച് കമ്മിറ്റ്മെൻറ് ഒന്നും ഇല്ലാത്തതിനാൽ, കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയി എന്നാവും ആരും വിചാരിക്കുക.

4. യൂണിവേഴ്സിറ്റിയെ അറിയിച്ചില്ല എന്നതാണ് അടുത്ത ആരോപണം, ശനി ഞായർ വർക്കിംഗ് അല്ലാത്ത യൂണിവേഴ്സിറ്റിയെ എങ്ങനെയാണ് ആണ് ശനിയാഴ്ച നടന്ന സംഭവം അറിയിക്കുക, തിങ്കളാഴ്ച ആണ് അടുത്ത വർക്കിംഗ് ഡേ, നിർഭാഗ്യവശാൽ ആ കുട്ടി അതിനുമുൻപ് ആത്മഹത്യ ചെയ്തു, അല്ലെങ്കിൽ തന്നെ യൂണിവേഴ്സിറ്റിയെ അറിയിച്ച് കുട്ടിയുടെ ഭാവി അവതാളത്തിൽ ആക്കാൻ ഒരു താല്പര്യവും കോളേജ് മാനേജ്മെൻ്റിന് ഇല്ലായിരുന്നു, മനുഷ്യത്വം വരുത്തിവെയ്ക്കുന്ന ഓരോ വിനകൾ!!!!.

5. കോളേജിന്റെ പരീക്ഷ ഹാളിൽ ഉള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് തെറ്റാണ് എന്നത് അടുത്ത, ആരോപണം, കോളേജ് സിസിടിവി ദൃശ്യങ്ങൾ, മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തത്, അതിൻറെ സോഫ്റ്റ് കോപ്പി മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല, മാധ്യമങ്ങൾ അവർ റെക്കോർഡ് ചെയ്ത് ദൃശ്യങ്ങൾ പുറത്തു വിടുകയാണ് ഉണ്ടായത്, പിന്നെ സിസിടിവി വെക്കണമെന്നോ അതിൻറെ ഫൂട്ടേജുകൾ എങ്ങനെ പുറത്തു വിടണമെന്നോ, യൂണിവേഴ്സിറ്റിക്ക് വല്ല നിയമങ്ങളോ ചട്ടങ്ങളോ ഉണ്ടോ? ഉണ്ടെങ്കിൽ യൂണിവേഴ്സിറ്റിയുടെ ഇന്ന നിയമപ്രകാരം, അത് കുറ്റകരമാണ് എന്ന് അല്ലേ യൂണിവേഴ്സിറ്റി പറയേണ്ടത് അല്ലാതെ കാടടച്ച് വെടിവെക്കുന്ന ശീലം യൂണിവേഴ്സിറ്റിക്ക് ആണെങ്കിലും നല്ലതല്ല. അതോടൊപ്പം തന്നെ മാധ്യമങ്ങൾ റെക്കോർഡ് ചെയ്തു പുറത്തുവിട്ട പ്രസ്തുത ഫൂട്ടേജുകളിൽ, മൈനർ ആയിട്ടുള്ള ആരുമുണ്ടായിരുന്നുമില്ല

.6. സിസിടിവി വയ്ക്കുന്നത്, അത് ഇരിക്കുന്ന സ്ഥലത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്, അതുകൊണ്ടുതന്നെയാണ്, സിസിടിവി ഉള്ള സ്ഥലങ്ങളിൽ സിസിടിവി ഉണ്ട് എന്ന് അറിയിപ്പുകൾ പതിപ്പിക്കുന്നത്, അതേപോലെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളെ കാണിക്കുവാൻ ഉണ്ടായ സാഹചര്യം, ആ കുട്ടിയെ മുക്കാമണിക്കൂർ നേരം എണീപ്പിച്ചു നിർത്തി എന്ന വ്യാജ ആരോപണം ഉണ്ടായത് ശരിയല്ല എന്ന് കാണിക്കാൻ വേണ്ടിയാണ്.

7. അതോടൊപ്പം തന്നെ പരീക്ഷ സെൻസറുകളിൽ കൗൺസിലിങ്ങും, ഹോൾ ടിക്കറ്റിൽ അഡ്രസ്സും വേണം എന്ന് യൂണിവേഴ്സിറ്റി പറയുന്നു, ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഇവർക്കൊന്നും ഇത്രയും നിസ്സാരമായ കാര്യങ്ങൾ പോലും നേരത്തെ ആലോചിച്ചു കണ്ടുപിടിക്കാനുള്ള ബുദ്ധി ഇല്ലായിരുന്നു എന്നോ, അല്ലെങ്കിൽ കിട്ടുന്ന കാശിനു തുല്യമായ രീതിയിൽ ആത്മാർത്ഥമായി പണി എടുത്തിരുന്നില്ല എന്നോ മനസ്സിലാക്കുകയോ ആകാം.

8. കുട്ടിയോടൊപ്പം പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ സാക്ഷ്യം https://www.facebook.com/1739551886279557/posts/2696106553957414/ (ഈ വീഡിയോയിൽ കാണുന്ന കുട്ടിയെ, കണ്ടെത്തുകയും ആവശ്യമായ സംരക്ഷണം നൽകുകയും വേണം ഇല്ലെങ്കിൽ, ഒരുപക്ഷേ, കുട്ടിക്ക് ചില ഭീഷണികൾ നേരിടേണ്ടി വന്നേക്കാം, സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച ആ കുട്ടിയുടെയും ആ കുട്ടിയുടെ വീട്ടുകാരുടേയും സുരക്ഷിതത്വം, സഭയും പോലീസും ഉറപ്പുവരുത്തണം)9. ഒടുവിൽ ആ നഗ്ന സത്യം BJP ജില്ലാ അധ്യക്ഷൻ വിളിച്ച് പറഞ്ഞു… അതും പെൺകുട്ടിയുടെ അച്ഛൻ വിളിച്ച പത്ര സമ്മേളനത്തിൽ.. “ഞങ്ങൾ ചിലതൊക്കെ പ്ലാൻ ചെയ്തിരുന്നു.. എല്ലാം ഈ പോലീസ് നശിപ്പിച്ചു.” പത്രക്കാർ പോലും വാ പൊളിച്ചു പോയി.

10. ഈ വിഷയത്തിൽ പെൺകുട്ടിയുടെ കുടുംബത്തോട് പറയാനുള്ളത് രാഷ്ട്രീയ മുതലെടുപ്പിനായി നിങ്ങളുടെ കൂടെ ഇപ്പോൾ കൂടിയിരിക്കുന്ന രാഷ്ട്രീയ കോമരങ്ങളും , മാധ്യമ വേശ്യകളും നിങ്ങളുടെ മകളുടെ നീതിക്കു വേണ്ടിയല്ല മറിച്ചു ആ കൊച്ചിനെ വച്ച് വീണ്ടും ഒരു നാടകം അണിയറയിൽ ഒരുക്കുകയാണെന്നു ഓർത്താൽ നന്ന് . ഈ നാട് കേരളമാണ് നിങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും .പക്ഷെ അവളിൽ നീതി ദേവത കനിയണമെങ്കിൽ അവൾ പൂർണമായും നിരപരാധി ആയിരിക്കണം അല്ലാത്ത പക്ഷം നിങ്ങൾ തെറ്റ് മനസിലാക്കുകയും അത് അംഗീകരിക്കാൻ തയാറാകുകയും വേണം , അഥവാ ഈ പറഞ്ഞ അച്ചനോ മാനേജ്മെന്റോ എന്തെങ്കിലും തെറ്റ് ചെയ്തു എങ്കിൽ തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും .

11. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് കാര്യക്ഷമമായ അന്വേഷണം എത്രയും വേഗം നടത്തേണ്ടതാണ്, തെളിവുകൾ തൽപരകക്ഷികൾ നശിപ്പിക്കുന്നതിന് മുമ്പ് തന്നെ മാക്സിമം തെളിവുകൾ ശേഖരിക്കേണ്ടതും അത് ശാസ്ത്രീയമായി അന്വേഷിക്കേണ്ടതാണ്, പ്രത്യേകിച്ചും ആ കുട്ടിയുടെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം അത്യാവശ്യമായി നടത്തണം, കോപ്പിയടി സംഭവത്തിനുശേഷം പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയ കുട്ടി, ഏതാനും കോളുകൾ വിളിച്ചതായി ചില വാർത്തകൾ കണ്ടിരുന്നു, അങ്ങനെയാണെങ്കിൽ അതിൽ ഏതെങ്കിലും മാതാപിതാക്കളുടെ നമ്പർ ഉണ്ടോ എന്നും, അതല്ലെങ്കിൽ, ആരുടെ നമ്പർ ആണ് എന്നും, അവരുടെ സംസാരത്തിന്റെ കണ്ടൻ്റ് എന്താണ് എന്നും, അന്വേഷണ വിധേയമാക്കണമെന്ന് താല്പര്യപ്പെടുന്നു.

12. “അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും.” (പ്രഭാഷകന്‍ 12 : 1) ഈ വാക്യം അൽപ്പം കഠിനമാണ് എന്ന് തോന്നുന്നുണ്ടെങ്കിലും, ഇതാണ് സത്യം. ജീൻവാൽജിൻനിന്നോട് ഒരു മെത്രാൻ കരുണ കാണിച്ചപ്പോൾ അയാൾ നന്നായി, കാരണം ജീവിക്കുവാനുള്ള ഉള്ള അയാളുടെ, ശ്രമങ്ങളായിരുന്നു അയാളെ അങ്ങനെ ആക്കി തീർത്തത്, അല്ലാതെ പരീക്ഷകളെ ബൈപ്പാസ് ചെയ്യുവാനുള്ള ശ്രമങ്ങൾ ആയിരുന്നില്ല.

13. ഈ വിഷയത്തിൽ ഇനി ഒരു പ്രതികരണം വേണ്ട എന്ന് വിചാരിച്ചിരുന്നപ്പോൾ പോലും, പട്ടിക്ക് എല്ലും കഷണം കിട്ടുന്ന ആവേശത്തോടെ, യൂണിവേഴ്സിറ്റിയുടെ, പക്ഷപാതപരമായ റിപ്പോർട്ട് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്ന ചിലരോട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് മാത്രം ചുരുക്കത്തിൽ എഴുതിയതാണ്

.#RTKകടപ്പാട്റോബീന്‍ കൊച്ചു കരോട്ട്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു