സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി
ജയ്പുര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതായാണ് വിവരം. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.
കുറച്ച് നാളുകളായി സച്ചിൻ പൈലറ്റും രാജസ്ഥാൻ കോൺഗ്രസ്സും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു.ഇതേ തുടർന്ന് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിന് പൈലറ്റുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, സചിന് പൈലറ്റ് വഴങ്ങിയിരുന്നില്ല. അതിനിടെ, അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.സച്ചിനെതിരെ നടപടി വേണമെന്ന് നിയമസഭാ കക്ഷി യോഗം ആവശ്യപ്പെടുകയായിരുന്നെന്നാണ് സൂചന.