സമകാലികരായ എഴുത്തുകാരുടെതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാകഥന ശൈലിയ്ക്ക് ഉടമയായിരുന്നു കോവിലൻ.ഭാഷയിലെ ആർദ്രതയേക്കാൾ നിരാർദ്രതയോടാണ് കോവിലൻ ആഭിമുഖ്യം പുലർത്തിയത്.
പാർവതി പി ചന്ദ്രൻ
ഇന്ന് കോവിലന്റെ ഓർമദിനം.(9 ജൂലൈ 1923-2 ജൂൺ 2010) വി. വി. അയ്യപ്പൻ എന്നാണ് യഥാർത്ഥ പേര്. സ്വാതന്ത്ര്യ സമരസേനാനി കൂടി ആയിരുന്നു. പട്ടാളക്കാരുടെ ജീവിതം പ്രമേയമാകുന്ന കഥകളിലൂടെ ശ്രദ്ധേയനായി.തട്ടകം, എ മൈനസ് ബി, തോറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.വയലാർ അവാർഡ്, മുട്ടത്തു വർക്കി അവാർഡ് എന്നിവ ലഭിച്ചു
.സമകാലികരായ എഴുത്തുകാരുടെതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാകഥന ശൈലിയ്ക്ക് ഉടമയായിരുന്നു കോവിലൻ.ഭാഷയിലെ ആർദ്രതയേക്കാൾ നിരാർദ്രതയോടാണ് കോവിലൻ ആഭിമുഖ്യം പുലർത്തിയത്.കേരളീയ സമൂഹം ആർജിച്ചെടുത്ത നവോത്ഥാനത്തിന്റെ ഗുണഫലങ്ങളും ആധുനികതയിലേക്കുള്ള പ്രയാണവും എല്ലാം കോവിലൻ വേറിട്ട രീതിയിൽ ആവിഷ്കരിച്ചു.
കേരളീയഗ്രാമങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളും കോവിലന്റെ രചനകളിലെ പ്രമേയമായിരുന്നു.ആധുനികതയുടെ കാലത്തെ മനുഷ്യന്റെ നേർത്ത വിഷാദ ഛായകളെയും അദ്ദേഹം ആവിഷ്കരിച്ചു. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ “മലയാളത്തിൽ സി. വി. രാമൻ പിള്ളയുടെ പിന്മുറക്കാർ താനും ആനന്ദുമാണെന്ന്” കോവിലൻ അഭിപ്രായപ്പെട്ടിട്ടുള്ളത് ഓർമയിൽ ഉണ്ട്.തന്റെ കൃതികളെയും എഴുത്തിനെയും പറ്റി ഇത്തരത്തിൽ തികഞ്ഞ ആത്മവിശ്വാസവും ബോധ്യവും കോവിലൻ പുലർത്തിയിരുന്നു.
ഓർമകൾക്ക് മുൻപിൽ പ്രണാമം.