
സത്യൻ പി എ യും ജോർജ് എഫ് സേവ്യർ വലിയവീടും ട്രാക്കിന്റെ പ്രസിഡന്റും സെക്രട്ടറിയും.
കൊല്ലം : റെഡ്ക്രോസ് ഹാളിലും ഗൂഗിൾ ആപ്പിലുമായി നടന്ന ട്രാക്ക് (ട്രോമാ കെയർ &റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ജനറൽ ബോഡിയിൽ പ്രസിഡന്റ് ആയി റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ യും സെക്രട്ടറി ആയി ജോർജ് എഫ് സേവ്യർ വലിയവീടും തിരഞ്ഞെടുക്കപ്പെട്ടു.


ഡോ. സി ആർ ജയശങ്കർ (ഡെപ്യൂട്ടി ഡി എം ഓ ),
ഡോ. ആതുരദാസ്.എം. (എമർജൻസി ഹെഡ്, ഹോളിക്രോസ് ഹോസ്പിറ്റൽ ),
ജോർജ് തോമസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും
ജോർജ് പീറ്റർ, രഘുനാഥൻ നായർ ടി (അഡ്വ. & റിട്ട. ഡി.വൈ.എസ്.പി), ദിലീപ്കുമാർ കെ (എം വി ഐ ), ഷഫീക് കമറുദീൻ, പ്രിൻസ് ജി ഫിലിപ്പ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും
ബിനുമോൻ ബി ആറിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.
റിട്ടയേർഡ് ആർ ടി ഓ ആർ. തുളസീധരൻ പിള്ള ചീഫ് അഡ്വൈസറും
ആർ ടി ഓ രാജീവ് ആർ., എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ മഹേഷ് ഡി എന്നിവർ ഗവേണിംഗ് ബോഡി കോർഡിനേറ്റേഴ്‌സുമാണ്.

മുൻ ആർ ടി ഓ വി സജിത്ത്, ഫൗണ്ടർ സെക്രട്ടറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ ശരത് ചന്ദ്രൻ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും സിനിമ നാടക നടന്മാരായ രാജേഷ് ശർമ്മ, കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവരെ ട്രാക്ക് അംബാസഡർമാരായും വിവിധനിലയിൽ പ്രവർത്തിക്കുന്ന ഇരുപതുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും യോഗത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്.