ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്
ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്
കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിന് കൊച്ചി – ആലപ്പുഴ രൂപതകള്‍ കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖയുടെ പൊതുചര്‍ച്ചയും അഭിപ്രായരൂപീകരണവും ഇന്ന് (21-8-2020) നടക്കും.
സും മീറ്റിംഗായി നടക്കുന്ന പൊതുചര്‍ച്ച കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭാദ്ധ്യക്ഷനുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബിഷപ് ഡോ.ജെയിംസ് ആനാപറമ്പില്‍ ആമുഖപ്രഭാഷണം നടത്തും. കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖ പി.ആര്‍. കുഞ്ഞച്ചന്‍ അവതരിപ്പിക്കും. കടല്‍
ഡയറക്ടര്‍ ഫാ. അന്റോണിറ്റോ പോള്‍, ജനറല്‍ സ്വെക്രട്ടറി ജോസഫ് ജൂഡ്, കെഎല്‍സിഎ, സംസ്ഥാന വൈസ്പ്രസിഡന്റ് ടി.എ. ഡാല്‍ഫിന്‍ എന്നിവര്‍ അടങ്ങുന്ന പ്രസീഡിയം ചര്‍ച്ചുകള്‍ നിയ്യത്രിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ റിട്ടേര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെ.വി.തോമസ്, നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ചീഫ് സയന്റിസ്റ്റ് ഡോ.രവിച്രന്ദന്‍ , മ്രദാസ് ഐ.ഐ.ടി. റിട്ടേര്‍ഡ് പ്രൊഫസര്‍ ഡോ. വി. സുന്ദര്‍ദാസ് എന്നീ ശാസ്ത്രജ്ഞരും ലോകസഭാംഗം ഹൈബി ഈഡന്‍, മേഘാലയ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, നിയമസഭാസാമാജികരായ കെ.ജെ. മാക്‌സി, ജോണ്‍
ഫെര്‍ണാണ്ടസ്, മുന്‍ കേന്ദ്രമന്തി പ്രൊഫ.കെ.വി.തോമസ്, മുന്‍ മ്രന്തി ഡൊമിനിക് പ്രസന്റേഷന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അനിത ഷീലന്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി.ആര്‍. ജോര്‍ജ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സ്വെകട്ടറി അഡ്വ. ഷെറി ജെ, തോമസ്, മത്സ്യത്തൊഴിലാളി ഐക്യവേദി സ്വെകട്ടറി ചാള്‍സ് ജോര്‍ജ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി സംസ്ഥാനജനറല്‍ സ്വെകട്ടറി വി.ഡി. മജീന്ദ്രൻ, ആലപ്പുഴ രൂപതാ സോഷ്യല്‍സര്‍വീസ് ഡയറക്ടര്‍ ഫാ.സാംസന്‍ ആഞ്ഞിലിപറമ്പില്‍, കൊച്ചി രൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. മരിയാന്‍ അറക്കല്‍, ഫാ. ജോണ്‍
കരണ്ടത്തിപ്പറമ്പില്‍, വി. ടി. സെബാസ്റ്റ്യന്‍, ഫാ.അലക്സ് കൊച്ചിക്കാരന്‍വീട്ടില്‍, ആനി ജോസഫ്, എം.എന്‍ രവികുമാര്‍, ഷിജി തയ്യില്‍, ബാബു കാളിപ്പറമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
വെബിനാര്‍ നവമാധ്യങ്ങളിലും പ്രാദേശിക ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യും. ഇതിലൂടെ സ്വരൂപിക്കുന്ന ആശയങ്ങള്‍ സമമ്പയിപ്പിച്ചാണ് ജനകീയരേഖ കെആര്‍എല്‍സിസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുന്നത്.
ഷാജി ജോര്‍ജ്
സമുദായവക്താവ്
9447194038