മുതിർന്ന മാധ്യമപ്രവർത്തകൻ ഡി വിജയമോഹൻ അന്തരിച്ചു .
മലയാള മനോരമ ന്യൂഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹൻ സാർ അന്തരിച്ചു.
ന്യൂഡൽഹി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന്(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്.
1978ലാണ് മനോരമയില്‍ ചേര്‍ന്നത്. 1985 മുതല്‍ ഡല്‍ഹി ബ്യൂറോയില്‍ സേവനം ആരംഭിച്ചു. ഡല്‍ഹി ഫിലിം സെന്‍സര്‍ ബോര്‍ഡ്, ലോക്സഭാ പ്രസ് അഡ്വൈസറി സമിതി എന്നിവയില്‍ അംഗമായിരുന്നു.
കേരള ലളിത കല അക്കാദമി അവാര്‍ഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരന് നമ്പ്യാര്‍ അവാര്‍ഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ്(1987), വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ അവാര്‍ഡ് (2004) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ എസ്. ജയശ്രി. മകന് അഡ്വ. വി.എം. വിഷ്ണു. മരുമകള്‍ നീനു