കഴിഞ്ഞ അഞ്ച് വർഷമായിട്ടു അവൾ എന്നെ തിരിച്ചറിഞ്ഞിട്ടി ല്ല:പക്ഷെ എനിക്കറിയാലോ അവൾ എൻ്റെ ആരാണെന്ന്

Share News
  • ഒരു വൃദ്ധൻ നേഴ്സിനോട് എനിക്കിത്തിരി തിരക്കുണ്ട് എന്നെ പെട്ടന്ന് ഒന്ന് നോക്കി ഡോക്ടറോട് വിടാൻ പറയാമോ.. വളരെ അത്യാവശ്യമുണ്ട്…
  • ഇതു കേട്ട നേഴ്സ് അൽപം ദേഷ്യത്തോടെ അവിടെ ഇരുന്നോളാൻ പറഞ്ഞു. അൽപം കഴിഞ്ഞ് ഡോക്ടർ വന്നപ്പോൾ അദ്ദേഹം വാതിൽക്കൽ നിന്ന് ഡോക്ടറോഡ് അപേക്ഷിച്ചു ഇത് നേഴ്സ് വിസമതിചൂ എങ്കിലും ഡോക്ടർക്ക് ദയവു തോന്നി അകത്തേക്ക് കേറി പോരാൻ പറഞ്ഞു…..
  • അദ്ദേഹം പരിശോധിക്കുമ്പോൾ വീണതും മുറിവ് ഉണ്ടയാതുo ചോര പോയതും എല്ലാം പറഞ്ഞു മുറിവെല്ലാം വ്യത്തിയാക്കി സ്ററിച്ച് ഇട്ട് പോവാന്നേരം ഡോക്ടർ ചോദിച്ചു എന്തേ പോവൻ ഇത്ര തിടുക്കം??
  • ഭാര്യയ്ക്ക് സുഖമില്ല അവളോടൊത്ത് ദക്ഷണം കഴിക്കാൻ ചെല്ലാം എന്ന് വാക്ക് കൊടുത്തിട്ടുണ്ട് എന്ന് വൃദ്ധൻ പറഞ്ഞു…
  • ” എന്താ ഭാര്യയുടെ അസുഖം”
  • അൽഷിമേഴ്സ് ആണ്…
  • ഒരൽപം സംശയത്തോടെ ഡോക്ടർ ചോദിച്ചു അൽഷിമേഴ്സ് ആണെങ്കിൽ നിങ്ങൾ ചെല്ലാഠ എന്നുളളകാര്യം അവരെങ്ങിനെ ഓർക്കും ….
  • അപ്പോൾ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞ മറുപടി……
  • വാക്ക് കൊടുത്തത് ഞാനല്ലെ അതു ഓർക്കേണ്ടതും പാലിക്കേണ്ടത് ഞാനല്ലെ….
  • അവൾക്ക് അസുഖമില്ലാത്ത സമയത്തും വാക്ക് കൊടുത്തത് പാലിക്കാൻ അവൾ എൻ്റെ പുറകെ നSക്കേണ്ട ആവശ്യം വന്നിട്ടില്ല …..
  • പിന്നെ ഓർമ്മയുടെ കാര്യം ചോദിച്ചില്ലെ കഴിഞ്ഞ അഞ്ച് വർഷമായിട്ടു അവൾ എന്നെ തിരിച്ചറിഞ്ഞിട്ടില്ല:
  • പക്ഷെ എനിക്കറിയാലോ അവൾ എൻ്റെ ആരാണെന്ന് അത് കൊണ്ട് എനിക്ക് പോയാലെ പറ്റു..
  • സ്നേഹപൂർവ്വം

Share News