ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യേ​ക്കും.

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചേക്കും.ഈ മാസം 27ന് നടത്താൻ നിശ്‌ചയിച്ചിരുന്ന ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥി​തി മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ആ​ലോ​ച​ന.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നി​രു​ന്ന ധ​ന​ബി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സാ​യി കൊ​ണ്ടു​വ​ന്നേ​ക്കും. നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റു​ന്ന​ത​ട​ക്കം വ്യാ​ഴാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കും. എ​ന്നാ​ല്‍ സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം ഇ​തി​നോ​ട​കം എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്പീ​ക്ക​റെ നീ​ക്ക​ല്‍ പ്ര​മേ​യ​വും അ​വി​ശ്വാ​സ പ്ര​മേ​യ​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ ത​ട​യാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു ചേ​ര്‍​ത്തി​രി​ക്കു​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു