സീയോൻ സഞ്ചാരം വിശുദ്ധനാട് തീർത്ഥാടന ഗ്രന്ഥം പ്രകാശനം ചെയ്തു.

Share News

ആലക്കോട്: പ്ലാത്തോട്ടം മാത്യു രചിച്ച്‌ “സീയോൻ സഞ്ചാരം ” വിശുദ്ധനാട് സഞ്ചാരാനുഭവ ഗ്രന്ഥം പ്രകാശനം ചെയ്തു.

ബൈബിൾ പഴയ നിയമ- പുതിയ നിയമ സംഭവങ്ങൾ നടന്ന ഇസ്രായേൽ, ഈജിപ്ത്, ജോർദ്ദാൻ, പാലസ്തീൻ എന്നിവിടങ്ങളിൽ നടത്തിയ രണ്ടാഴ്ചത്തെ യാത്രാഅനുഭവങ്ങളും, സംഭവങ്ങളുടെ നേർക്കാഴ്ച കളുമാണ് ഗ്രന്ഥത്തിൽ .

ആലക്കോട് കൊട്ടാരത്തിലെ മുതിർന്ന അംഗം കുമാരി വർമ്മ തമ്പുരാട്ടിപൂസ്തകം പ്രകാശനം ചെയ്തു.

നിർമ്മലഗിരി കോളേജ് റിട്ട. പ്രിൻസിപ്പാളും, ആലക്കോട് സെയിൻ്റ് മേരീസ്സ്ഫൊറോന വികാരിയുമായ റവ.ഡോ.മാണി ആട്ടേൽ ആദ്യ പ്രതി ഏറ്റുവാങ്ങി.ചടങ്ങിൽ റിട്ട. സ്കൂൾ പ്രഥമാധ്യാപകൻ പി.എച്ച്.കാസിം, ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷൻ സെക്രട്ടറി സണ്ണി ആശാരി പറമ്പിൽ, തലശ്ശേരി അതിരൂപത പാസറ്ററൽ കൗൺസിൽ അംഗം ഡി.പി.ജോസ്, ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം കെ.എസ്.തുളസിധരൻ ,ആലക്കോട് സർഗവേദി പ്രസിഡൻറ് ഏ .ആർ.പ്രസാദ്, എന്നിവർ സംസാരിച്ചു.

യേശുവിൻ്റെ ജനനംമുതൽ കുരിശുമരണവും ഉയിർപ്പും വരെയുള്ള പുതിയ നിയമ സംഭവങ്ങൾ നടന്നയിടങ്ങളിലും പഴയനിയമത്തിലെ പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യമായ ഇടങ്ങളിലും നടത്തിയ തീർത്ഥാടന യാത്രാനുഭവ ങ്ങളു ൾപ്പെട്ടതാണ് ഗ്രന്ഥം

.ബിഷപ്പ് വള്ളോ പ്പള്ളി ഫൗണ്ടേഷനാണ് പുസ്തകം പ്രസിദ്ധികരിച്ചത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു