സിസ്റ്റർ ജൂലിയറ്റ് CTC ഇനി സ്നേഹം നിറഞ്ഞ ഒരോർമ.
പ്രണാമം
കുമ്പളങ്ങി സെയ്ൻ്റ് പീറ്റേഴ്സ് സ്കൂളിൽ നാലു മുതൽ ഏഴുവരെ ക്ലാസുകളിൽ എൻ്റെ അധ്യാപികയായിരുന്ന സിസ്റ്റർ ജൂലിയറ്റ് CTC ഇനി സ്നേഹം നിറഞ്ഞ ഒരോർമ.
വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച സിസ്റ്റർ. വീടില്ലാത്തവരും രോഗികളും ജീവിക്കാൻ വഴിയില്ലാത്തവരുമായ വ്യക്തികളെ സഹായിക്കാൻ അവർ പരിചയമുള്ള സമ്പന്നരുടെയടുക്കൽ യാചിക്കുമായിരുന്നു. അങ്ങനെ രക്ഷപ്പെട്ട പലരെയും എനിക്ക് നേരിട്ടറിയാം. ‘നന്മമരങ്ങൾ’ മുളച്ചുവരുന്നതിന് ദശാബ്ദങ്ങൾക്കുതന്നെ മുന്പായിരുന്നു അത്. പക്ഷേ, തൻ്റെ പ്രവൃത്തികൾ സിസ്റ്റർ ഒരിടത്തും കൊട്ടിഘോഷിച്ചിട്ടില്ല എന്നുമാത്രം.
മൂന്നാമതൊരാളായി തൻ്റെ സുപ്പീരിയർ മാത്രമേ അത് അറിയുമായിരുന്നുള്ളൂ.മട്ടാഞ്ചേരിയിലെ തെരേസ്യൻ കർമലീത്താ സഭവക കോൺവെൻറിൽ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു സിസ്റ്റർ ജൂലിയറ്റ്.