
യുവാവിനെ കടുവ കൊന്നു തിന്നാൽ വാർത്തയല്ലേ??
യുവാവിനെ കടുവ കൊന്നു തിന്നാൽ വർത്തയല്ലേ? പ്രിയപ്പെട്ടവരെ, എനിക്കിന്ന് ഉറങ്ങുവാൻ കഴിയുന്നില്ല

യുവാവിനെ കടുവ കൊന്നു തിന്നാൽ വാർത്തയല്ലേ? പ്രിയപ്പെട്ടവരെ, എനിക്കിന്ന് ഉറങ്ങുവാൻ കഴിയുന്നില്ല. ആ ദൃശ്യം മനസ്സിൽ നിന്നും മായുന്നില്ല.

ഫേസ്ബുക്കിൽ ആ ദൃശ്യം നൽകുവാൻ എനിക്ക് കഴിയുകയില്ല. എന്റെ മാതൃസഹോദരി പുത്രൻ ശ്രീ സുനിൽ ജോർജ്വാട്സ്ആപ്പ് വഴിയാണ്എനിക്ക് അയച്ചു തന്നത് മുഖ്യമന്ത്രിയുടെ ഇന്ന് വൈകിട്ടത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചതും കേട്ടില്ല.
തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തു കയോ അദ്ദേഹത്തിന്റെ പ്രതികരണം അന്വേക്ഷിക്കുകയോ ചെയ്തതായും കണ്ടില്ല. .
ഒരാഴ്ചമുമ്പ് ആനയെ ആരോ തോട്ടവെച്ച് കൊന്നപ്പോൾ പൊട്ടിത്തെറിച്ചവർ , പൊട്ടിക്കരഞ്ഞവർ ആരും ഒന്നും പ്രതികരിച്ചതും കണ്ടില്ല.
ആന വാർത്ത ആഘോഷിച്ച ചാനലുകൾ വാർത്തകളും വേണ്ടതുപോലെ കൊടുത്തതും കണ്ടില്ല. വൈകിട്ടു ചർച്ചകളും കണ്ടില്ല. ഭരണ -പ്രതിപക്ഷ രാഷ്രിയ പാർട്ടികളും പ്രതികരിച്ചതും കേട്ടില്ല
. രാത്രിയിൽ 10 മണിവാർത്തയിൽ 60 സെക്കൻഡിൽ ആ വാർത്ത അറിയിച്ചത് കേട്ടു. ആന, കുരങ്ങു, എന്നിവയ്ക്ക് പരിക്ക് പറ്റിയപ്പോൾ കവിത എഴുതിയവരേയും, തെരുവിലെ പൂച്ചയും പട്ടിയും പരിക്ക്പറ്റുമ്പോൾ സംരക്ഷണവലയും സുരക്ഷിതത്വവും ഒരുക്കിയവരെയും ഞാൻ ഓർത്തുപോയി.
വൈറ്റിലയിൽ ഒരു പൂച്ച പാലത്തിൽ രണ്ട് മാസം മുമ്പ് കയറികുടിങ്ങിയപ്പോൾ അത് താഴെ വീഴാതെ കയറുകെട്ടി പോലീസ് കാത്തിരുന്നതും, പിന്നെ അതിനെ സംരക്ഷിച്ചതും, മാധ്യമങ്ങൾ ദിവസങ്ങളോളം വാർത്ത നൽകിയതും മറക്കുന്നില്ല.

രാഹുൽഗാന്ധി മത്സരിച്ചു വിജയിച്ച വയനാട് ജില്ലയിൽ ഇന്നൊരു ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു, പോരാ തിന്നു. 24 വയസ്സുള്ള ശിവന്റെ ശരീരം കടുവതിന്നതിന്റെ ബാക്കിഭാഗം ആണ് ഞാൻ കണ്ട ദൃശ്യം.
സുമുഖനായ ശിവന്റെ മുഖം മാത്രം വികൃതമാകാതെ കാണാം. രണ്ട് കൈകളും ഇല്ല. മുട്ടിനു താഴെ രണ്ട് കാലുകൾ , അസ്ഥികളിൽ ചിലതും അവശേഷിച്ചിരിക്കുന്നു. പുൽപള്ളിയിലെ ബസവൻകൊല്ലിയിലെ ശ്രീ മാധവന്റെ പ്രിയപ്പെട്ട മകൻ ആണ് ശിവൻ.
കുടുംബത്തിന്റെ കൂടുതൽ വിവരങ്ങൾഎനിക്ക് ലഭ്യമല്ല. ചൊവ്വാഴ്ച രാവിലെ, ജീവിക്കുവാൻ വേണ്ടി വനത്തിൽ വിറകുശേഖരിക്കുവാൻ പോയ ശ്രീ ശിവൻ രാത്രി വൈകിയും തിരിച് എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് ശരീരത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്
. 24 വയസ്സുള്ള ഒരു മകന്റെ പിതാവാണ് ഞാൻ.
മലബാറിലെ കുടിയേറ്റമേഖലയിൽ ജനിച്ചു വളരുകയും, പുൽപള്ളി അടക്കമുള്ള പ്രദേശങ്ങൾ നന്നായി അറിയുകയും ചെയ്യുന്ന വ്യക്തിയാണ്.

മലബാർ ജില്ലകളിലും ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിൽ വനത്തിന്റെ അടുത്തു താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ വലിയ ഭയത്തിലാണ്. കാട്ടുമൃഗങ്ങൾ ഇര തേടി നാട്ടിലേയ്ക്ക് വരുന്നു.
നിരവധി ജീവനും ജിവിതങ്ങളും നഷ്ട്ടപ്പെട്ടു. അനേകർക്ക് വലിയ പരിക്കുകൾ പറ്റി. മൃഗങ്ങളുടെ ജീവനേക്കാൾ പ്രാധാന്യം ഉള്ള മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ, നിർവികാരതയോടെ നിൽക്കുന്ന നിരവധി സംവിധാനങ്ങൾ. അനാഥമാകുന്ന കുടുംബങ്ങൾ. …
കാര്യമായ ജോലിയോ വരുമാനമോ ഇല്ലാത്തതിനാൽ അനുവാദത്തോടെ വിറകുപെറുക്കി അടുത്തുള്ള ഏതെങ്കിലും കടയിൽ കൊടുക്കുവാനോ, കഞ്ഞിവെച്ച്കുടിക്കുവാൻ വേണ്ടിയോ വിറകുപെറുക്കുവാൻ പോയ ശിവന്റെ ചലനമറ്റ ശരീരം എന്റെ മനസ്സിനെ ആത്മാവിനെ അസ്വസ്ഥമാക്കുന്നു.
പോസ്റ്റ്മാർട്ടം നടത്തുവാൻ പോലും ബാക്കിയില്ല.
ശിവൻ വിവാഹം കഴിച്ചിട്ടുണ്ടാകുമോ? നേരത്തെ വിവാഹം കഴിക്കുന്ന പതിവ് അവിടെ ഉണ്ട്. അമ്മയും മറ്റ് സഹോദരങ്ങളും, ആ ദൃശ്യം കണ്ടെങ്കിൽ, ദൈവമേ, അവരുടെ അവസ്ഥ എന്താകും?
പ്രിയപ്പെട്ടവരെ, പ്രാർത്ഥിക്കുന്നു. ശിവന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.
ഇതുപോലെ ഒരവസ്ഥ ഒരു മനുഷ്യനും ഉണ്ടാകരുതേ.
ഈ സാധു യുവാവ് ക്രൂരമായി കൊല്ലപ്പെട്ടത്, നമുക്ക് വാർത്തയും വിശകലനവും ആകാത്തത് ആണ്കോവിഡിനെ ഭയന്ന് വാ മുടികെട്ടി ഇരിക്കുമ്പോൾ വേദന നൽകുന്ന വലിയ വാർത്ത

.(കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രെസിഡണ്ട് /,സെക്രട്ടറി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സീറോ മലബാർ സഭ)