
“മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല”|പോപ്പ് ലിയോ പതിനാലാമൻ

പോപ്പ് ലിയോ പതിനാലാമൻ (Pope Leo XIV) എഫ്എഒ (FAO) ആസ്ഥാനത്തെ 80-ാം വാർഷിക സന്ദർശന വേളയിൽ, ലോകമെമ്പാടുമുള്ള പട്ടിണിക്ക് എതിരെ യഥാർത്ഥ പരിഹാരങ്ങൾ ആവശ്യപ്പെട്ടു , “മുദ്രാവാക്യങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് ആരെയും കരകയറ്റില്ല” എന്ന് തുറന്നുപറഞ്ഞ അദ്ദേഹം .

പട്ടിണിയെ ഒരു “കൂട്ടായ പരാജയം,” “ധാർമ്മികമായ വഴിതെറ്റൽ” എന്നിവയായി വിശേഷിപ്പിച്ചു. “വിശപ്പുരഹിത ലോകം” എന്ന ലക്ഷ്യം കൈവരിക്കാൻ കേവലം പ്രഖ്യാപനങ്ങളല്ല, മറിച്ച് യഥാർത്ഥ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് പോപ്പ് ഊന്നിപ്പറയുകയും, യുദ്ധത്തിനുള്ള ആയുധമായി ഭക്ഷണം ഉപയോഗിക്കുന്നതിനെ ഒരു “ക്രൂരമായ തന്ത്രം” എന്ന് ശക്തമായി വിമർശിക്കുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കൾ വിഭാഗീയത അവസാനിപ്പിച്ച് ലാഭത്തിന് പകരം മനുഷ്യന് മുൻഗണന നൽകണമെന്നും, വിദൂര ഓഫീസുകളിൽ നിർമ്മിച്ച പരിഹാരങ്ങൾ അടിച്ചേൽപ്പിക്കാതെ ദരിദ്ര രാജ്യങ്ങളുടെ ആവശ്യകതകൾ മനസ്സിലാക്കി അന്താരാഷ്ട്ര സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

