
കാമറയില്‍ നിന്നും മനസിലേക്ക് പകരുന്ന ഹൃദ്യമായ ആ പുഞ്ചി ഒര്‍മ്മയുണ്ട്.
ഓര്‍മ്മകളില്‍ മായാത്ത പുഞ്ചിരി
ജോൺ മാത്യു
കോളേജ് പഠനകാലത്ത് നാട്ടിന് പുറത്തെ പബ്ലിക് ലൈബ്രറിയില്‍ മാതൃഭൂമി പത്രത്തില്‍ സ്ഥിരം വായിച്ച പേരുകളുലൊന്നാണ് എം.പി വിരേന്ദ്രകുമാര്‍. ആദ്യമായി ഫോട്ടോഗ്രാഫി മത്സരത്തിന് ഫോട്ടോ അയച്ചത് മാതൃഭുമിയിലേക്കാണ്. പടം പേരോടുകൂടി മറ്റ് മത്സര ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു. പ്രശസ്ത കര്‍ണാടക ചിത്രകാരന് പുണിഞ്ചിത്തായയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നിന്നും തൊഴില്‍ തേടി ഒരിക്കല്‍ അപേക്ഷിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ചീഫ് ഫോട്ടോഗ്രഫര്‍ രാജന് പൊതുവാളിന്റെ കത്തു വന്നു നാട്ടിലേക്ക് വരണം, എഴുത്തുപരീക്ഷ, പിന്നെ 6 മാസം ട്രെയിനി പിന്നീടാണ് നിയമനം. ഡല്‍ഹിയില്‍ അതിനെക്കാള്‍ വലിയതെന്തോ പ്രതീക്ഷിച്ച ഞാന്‍ പോയില്ല. രണ്ടാമത്തെ ഊഴം മാതൃഭൂമി ഡല്‍ഹി എഡിഷന് തുടങ്ങിയപ്പോഴായിരുന്നു. അപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചത് സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ജി ഉണ്ണികൃഷ്ണന്. അന്ന് വിരേന്ദ്ര കുമാര്‍ സാറിന്റെ ഡല്‍ഹിയിലെ വീട്ടിലായിരുന്നു അഭിമുഖം. കൂടിക്കാഴ്ച നടത്തിയത് പി.വി ചന്ദ്രന് സാറും, അന്നത്തെ ചീഫ് എഡിറ്റര്‍ ഗോപലകൃഷ്ണന് സാറും. ഉദ്യോഗര്‍ത്ഥികള്‍ രണ്ട് പേര് മാത്രം, ഞാനും സാബു സ്കറിയയും. സാബു കോഴിക്കോട്കാരനാണ്, മലബാറുകാര്‍ക്ക് സ്വന്തം നാട്ടുകാരോട് പ്രത്യേക മമതയുണ്ടെന്ന് അന്നാണ് അറിഞ്ഞത്. സാബുവിന് നിയമനം കിട്ടി. പിന്നീട് എത്രയോ രാഷ്ട്രീയ സമ്മേളനങ്ങള്‍, പാര്‍ട്ടി നേതാക്കളുടെ യോഗങ്ങളിലെല്ലാം അദ്ദേഹത്തെ ക്യാമറ കണ്ണിലൂടെ കണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സാഹിത്യ അഭിരുചിയും പരന്ന വായനയും ഓര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്.
‘ഹൈമവതഭൂവില്‍’ നിന്നുള്ള പല വിവരണങ്ങളും പല വേദികളില്‍ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കേട്ടിട്ടുണ്ട്. വായന സ്വപ്നം പോലെയൊരു സുഖദ സഞ്ചാരം എന്നു തോന്നിക്കുന്ന വിവരണം. അന്ത്യശ്വാസത്തോളം മതേതര മൂല്യങ്ങളുടെ സഹയാത്രികന്, ജനമനസുകളില്‍ അമരത്വം നേടാന്‍ ഈ സവിശേഷത മാത്രം മതി.
പാര്‍ലമെന്റിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പ്രവേശന കവാടത്തില്‍ സഹായി ശ്രീകുമാര്‍, ഡല്‍ഹി ബ്യൂറോ ചീഫ് അശോകേട്ടന് എന്നിവരുടെ കൈപിടിച്ച് കാറില്‍ കയറാന്‍ വരുമ്പോഴെല്ലാം കാമറയില്‍ നിന്നും മനസിലേക്ക് പകരുന്ന ഹൃദ്യമായ ആ പുഞ്ചിരി ഒര്‍മ്മയുണ്ട്. അക്ഷരങ്ങളെ പ്രണയിച്ച ഒരാള്‍ കടന്നു പോയെങ്കിലും ആ സൗഹൃദചിരി മനസില്‍ മായാതെ നില്ക്കുന്നു

ഫേസ്ബുക്കിൽ എഴുതിയത്

Related Posts
എംഎൽഎ എന്ന നിലയിൽ ഹ്രസ്വ കാലംകൊണ്ട് മണ്ഡലത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചക്കായി പാർട്ടിയും ജനങ്ങളും നൽകിയ അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ട്.
- അനുഭവം
- അപലപനീയം
- അപ്രിയസത്യങ്ങൾ
- അഭിപ്രായം
- ആശങ്ക
- ഉറപ്പുവരുത്തണം.
- കെസിബിസി പ്രൊ ലൈഫ് സമിതി
- തെരുവിൽ അലയുന്ന കുട്ടികൾ
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ സമൂഹം
- നാടിൻ്റെ നന്മക്ക്
- നാടിൻ്റെ പ്രതിബദ്ധത
- നാട്ടിലെ അവസ്ഥ
- നിയമം
- നിയമ നടപടി
- പ്രൊ ലൈഫ്
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- പ്രൊ ലൈഫ് സമിതി
- മനുഷ്യസ്നേഹി
- മാപ്പേകുക
- വസ്തുത
- സംരക്ഷണം