കാമറയില്‍ നിന്നും മനസിലേക്ക് പകരുന്ന ഹൃദ്യമായ ആ പുഞ്ചി ഒര്‍മ്മയുണ്ട്.

Share News

ഓര്‍മ്മകളില്‍ മായാത്ത പുഞ്ചിരി ജോൺ മാത്യു കോളേജ് പഠനകാലത്ത് നാട്ടിന്‍ പുറത്തെ പബ്ലിക് ലൈബ്രറിയില്‍ മാതൃഭൂമി പത്രത്തില്‍ സ്ഥിരം വായിച്ച പേരുകളുലൊന്നാണ് എം.പി വിരേന്ദ്രകുമാര്‍. ആദ്യമായി ഫോട്ടോഗ്രാഫി മത്സരത്തിന് ഫോട്ടോ അയച്ചത് മാതൃഭുമിയിലേക്കാണ്. പടം പേരോടുകൂടി മറ്റ് മത്സര ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു. പ്രശസ്ത കര്‍ണാടക ചിത്രകാരന്‍ പുണിഞ്ചിത്തായയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നിന്നും തൊഴില്‍ തേടി ഒരിക്കല്‍ അപേക്ഷിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ചീഫ് ഫോട്ടോഗ്രഫര്‍ രാജന്‍ പൊതുവാളിന്റെ കത്തു വന്നു നാട്ടിലേക്ക് വരണം, എഴുത്തുപരീക്ഷ, പിന്നെ 6 മാസം […]

Share News
Read More

കാഴ്ചയില്ലാത്ത ചീഫ് എഡിറ്റർ കേൾവിയില്ലാത്ത പബ്ലിഷർ

Share News

അധികമാരുമറിയാത്ത വീരേന്ദ്രകുമാറിന്റെ വീരകഥകൾ ശ്രീ ടി ദേവപ്രസാദ് അനുസ്മരിക്കുന്നു. അതിൽ പാർട്ടിയും ഭരണവും പത്രപ്രവത്തനവും രാഷ്രിയവുമെല്ലാം ഉൾപ്പെടുന്നു. ദീപിക ഇന്നും ഒരു പേജ് നീക്കിവെച്ചിരിക്കുന്നു. ഓര്മയായ വയനാടിന്റെ സ്വന്തം വീരേന്ദ്രകുമാറിന്റെ ജീവിതത്തിന്റെ ചരിത്ര നിമിഷങ്ങളുണ്ട്. മലയാളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും മാതൃഭൂമിയുടെ സാരഥികൂടിയായ വീരേന്ദ്രകുമാറിന്റെ മഹനീയ ജീവിതം നന്നായി അവതരിപ്പിച്ചു.

Share News
Read More

എം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി

Share News

കൽപ്പറ്റ : എം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി. പോലീസ് ഔദ്യോഗിക അന്തിമോപചാരം അർപ്പിച്ചു. ജൈനമതപ്രകാരമാണ് ആചാരങ്ങൾ. മകൻ എം വി ശ്രേയാംസ്‌കുമാർ ചിതക്ക് തീ കൊളുത്തി. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. കൽപ്പറ്റ പുലിയാർമല വെച്ചായിരുന്നു സംസ്കാരം. Tags: M P Veerenthrakumar,Wayanad, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട് – മുഖ്യമന്ത്രിhttps://nammudenaadu.com/pinarayi-vijayan-about-mp-veerenthrakumar/വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് […]

Share News
Read More

എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു – ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Share News

രാജ്യസഭാംഗവും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ. എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് . അനുഭവ സമ്പന്നനായ അദ്ദേഹം, കഴിവുറ്റ മാധ്യമ പ്രവർത്തകനും നല്ല എഴുത്തുകാരനും ആയിരുന്നു. മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ളിഷിങ്‌ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമെന്ന നിലയിൽ അദ്ദേഹം മാധ്യമ ലോകത്തിനും മാധ്യമ പ്രവർത്തനത്തിനും അമൂല്യമായ സംഭാവനകൾ അർപ്പിച്ചു. ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടേത് ഉൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചു മനുഷ്യാവകാശവും പരിസ്ഥിതി സംരക്ഷണവും അദ്ദേഹത്തിന്റെ രചനകളിൽ […]

Share News
Read More

രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം. പി. വീരേന്ദ്രകുമാർ -കെ. ബാബു മുൻ മന്ത്രി

Share News

അനുശോചനം എഴുത്തുകാരനും പ്രഭാഷകനും പാർലിമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം. പി. വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമ്പത്തിൻ്റെ മടിത്തട്ടിൽ ജനിച്ചെങ്കിലും എന്നും കറകളഞ്ഞ സോഷ്യലിസ്റ്റ്.മതേതര നിലപാടുകളിൽ ഉറച്ചു നിന്ന് മനുഷ്യത്വം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാർ. സമകാലിക ഇന്ത്യയുടെ നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ രചനകളിൽ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണ്. കെ. ബാബുമുൻ […]

Share News
Read More

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ -എം.പി.കോടിയേരി ബാലകൃഷ്ണൻ

Share News

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ എം.പി .ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ പോരാളിയും അടിയന്തരാവസ്ഥക്കെതിരെ ഉറച്ചുനിന്നു പോരാടിയ നേതാവുമായിരുന്നു അദ്ദേഹം. എല്ലാ കാലത്തും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രി, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകൂടിയായിരുന്നു അദ്ദേഹം. എം പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണൻ

Share News
Read More

വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. – രമേശ് ചെന്നിത്തല

Share News

രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ,പരിസ്ഥിതി പ്രവർത്തകൻ എന്ന് തുടങ്ങി ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിടവാങ്ങിയത് . മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാർ എംപിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ…വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. അവസാന നിമിഷം വരെ കർമനിരതനായ വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് മുന്നിൽ കൂപ്പുകൈ… Tags: M P Veerenthrakumar, Ramesh Chennithala, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് […]

Share News
Read More