
സംസ്ഥാനത്ത് ലോക്ക് ഡൗൺ?:പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേരുന്നത്.
മാന്ത്രിമാർ വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക് ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. സ്വസ്ഥാഥാനത്ത് സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും.
സമ്പൂർണ്ണ ലോക് ഡൗൺ വേണ്ട എന്ന തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉണ്ടായത്.
കോവിഡിൻ്റെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിൽ ധനബിൽ പാസാക്കുന്നതിനുള്ള ഓർഡിനൻസ് പുറത്തിറക്കുന്നത് ഉൾപ്പെടെ ഇന്ന് തീരുമാനം ഉണ്ടാകും