കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ

Share News

അഭിനന്ദനങ്ങൾ…….

.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ സി എം സി തൃശൂർ നിർമ്മല പ്രോവിൻസ് അംഗവും . എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി ഡോൺ ബോസ്കോ കുടുംബ കൂട്ടായ്മയിൽ ചക്രമാക്കിൽ വർഗീസ് മേരി ദമ്പതികളുടെ മകളുമാണ്.

തൃശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ് ) -അസി.പ്രൊഫസറായി പ്രവർത്തിക്കുന്ന ഡോ. സി. ഷാരോൺ സി എം സി .കാലിക്കറ്റ് യൂണിവേഴ്സിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ, എം എ ബിരുദങ്ങൾ, തിയോളജിയിൽ ഒന്നാം റാങ്കോടെ മാസ്റ്റേഴ്സ് ഡിഗ്രി എന്നിവ കരസ്ഥമാക്കി.

വീനസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ outstanding woman in the field of Humanities and social sciences Award, തുഞ്ചൻ സ്മാരക അവാർഡ് എന്നിവ നേടിയിട്ടുണ്ട്. UGC, fellowship കളോടെ കാനഡ, അമേരിക്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള സിസ്റ്റർ ഇതിനോടകം അഞ്ച് പുസ്തകങ്ങളും ഒരു എഡിറ്റഡ് പുസ്തകവും 25ഓളം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏകദേശം 40ഓളം നാഷണൽ ഇൻറർനാഷണൽ കോൺഫ്രൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് A ഗ്രേഡോടെ എം.ഫിൽ, B.Ed നേടിയ Dr sr Sharon CMC പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ മലയാളസാഹിത്യത്തിൽ ഉണ്ടായ റോമാ യാത്രകളിലാണ് ഡോക്ടറേറ്റ് നേടിയത്

K C Davis Davis

Share News