
ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഫയർ ഫോഴ്സ് മേധാവി
തിരുവനന്തപുരം :സംസ്ഥാനത്ത് ഐപിഎസ് തലപ്പത്തും സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ആര്‍ ശ്രീലേഖയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ഈമാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ.
അതേസമയം, ഗതാഗത കമ്മീഷണറായി എഡിജിപി എംആര്‍ അജിത് കുമാറിനെ നിയമിച്ചു. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ശങ്കര്‍ റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും.
ഐഎഎസ് തലപ്പത്തും സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ടി കെ ജോസിനെ ആഭ്യന്തര സെക്രട്ടറിയായും, ഡോ. എ ജയതിലകിനെ റവന്യൂ സെക്രട്ടറിയായും നിയമിക്കാനാണ് തീരുമാനിച്ചത്. റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. വേണുവിനെ പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്