
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ.
കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യവിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓര്‍ഡിനന്‍സിനെതിരെ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോഴ്‌സും സ്ഥാപനവും തെരഞ്ഞെടുക്കനുളള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഏത് കോഴ്‌സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നതും തീരുമാനിക്കുന്നത് വിദ്യാര്‍ഥികളാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഓര്‍ഡിനന്‍ ഈ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
നിലവില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല. കേരള, എംജി എന്നിവിടങ്ങളിലെ പ്രൈവറ്റ് രജിസ്ട്രേഷനും കേരള, കാലിക്കറ്റ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിദൂരവിഭ്യാഭ്യാസവും സര്‍വകലാശാലയ്ക്ക് കീഴിലാകും. അവയിലേക്കുള്ള പ്രവേശനം ഓപ്പണ്‍ സര്‍വകലാശാലയാകും നടത്തുക. ഇവിടെ നിലവിലുള്ള വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങള്‍ സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പണ്‍ സര്‍വകലാശാലയുടെ ഭാഗമാകും. പിന്നീട് കേരളത്തിലെ മറ്റൊരു സര്‍വകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താനാകില്ല.