
എസ്‌എസ്‌എല്‍സി,ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍:മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് അവശേഷിക്കുന്ന എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാല്‍ വീണ്ടും അവസരം നല്‍കും.
എല്ലാ വിദ്യാര്‍ഥികള്‍ക്കും തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കും. ഈ ചുമതല ആശാ വര്‍ക്കര്‍മാരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തും.സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ ഫോഴ്‌സ് അണുവിമുക്തമാക്കണം.
മേയ് 26 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുന്നത്. പത്താംക്ലാസ് പരീക്ഷ രാവിലെയും ഹയര്‍ സെക്കന്ററി ഉച്ചയ്ക്ക് ശേഷവും നടത്തും.
26ാം തീയതി കണക്കും, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറിയുടെ ബയോളജി, സുവോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങി ഏഴ് പരീക്ഷകള്‍ 27ാം തിയതി നടക്കും. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ാം തിയതി കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.