
സംസ്ഥാനം കോവിഡ് പരിശോധനകൾ വർധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്രവ പരിശോധനകള്‍ വർധിപ്പിക്കും. 3,000 സാമ്പിളുകളാണ് ദിനംപ്രതി പരിശോധിക്കാന്‍ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് സ്രവ പരിശോധനാ സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഐസിഎംആര്‍ അനുമതിയോടെ 15 സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെസ്റ്റിംഗ് തുടങ്ങി.
ആദ്യ ഘട്ടത്തില്‍ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറില്‍ നിന്ന് ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഐസിഎംആര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ല. പുറത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയതോടെ ടെസ്റ്റ് വര്‍ധിപ്പിച്ചു.
സമൂഹിക വ്യാപനം അറിയാനാണ് സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ്. ഇത് നല്ല രീതിയില്‍ പുരോഗമിക്കുന്നു. അത് നടത്തിയാണ് സര്‍ക്കാര്‍ സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags: Kerala, corona, cm Pinarayi Vijayan