
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് കുട്ടികള്‍ ആത്മഹത്യ ചെയുന്ന സംഭവങ്ങള്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇതേകുറിച്ച് പഠനം നടത്താന്‍ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കുട്ടികളുടെ കുടുംബ സാഹചര്യം, മരണകാരണം എന്നിവ ഉള്‍പ്പെടെ ബഹുതലത്തിലുള്ള പഠനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ജനങ്ങള്‍ക്ക് രോഗത്തിനെതിരെയുള്ള ജാഗ്രത കുറഞ്ഞുവെന്നും പലരും ശാരീരിക അകലം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.റോഡുകളില്‍ തിരക്ക് കൂടുന്നുവെന്നും. ക്വാറന്റീന്‍ ലംഘനം പൊലീസ് കര്‍ശനമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.